കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിൻ ഡിസംബറോടെ തയ്യാറാവും.. 2021ഓടെ ലഭ്യമാകുമെന്നുംസെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

Google Oneindia Malayalam News

ദില്ലി; സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്ന ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ കൊവിഷീൽഡ് ഡിസംബറോടെ തയ്യാറാകുമെന്ന് കമ്പനി മേധാവി അദാര്‍ പൂനവാല. വാക്സിന്റെ നൂറ് മില്യണ്‍ (പത്ത് കോടി) ഡോസുകള്‍ ഉള്‍പ്പെട്ട ആദ്യബാച്ച് 2021 രണ്ടാം അല്ലെങ്കിൽ മൂന്നാം പാദത്തിൽ ലഭ്യമാകുമെന്നും പൂനെവാല പറഞ്ഞു.

അടിയന്തര ലൈസൻസിനായി ശ്രമിച്ചില്ലേങ്കിലും ഡിസംബറോടെ ഞങ്ങളുടെ പരീക്ഷണങ്ങൾ അവസാനിക്കുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയാണെങ്കിൽ യുകെ ട്രയിലിന് ശേഷം ജനുവരിയോടെ വാക്സിൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധിച്ചേക്കും. യുകെയിൽ പരീക്ഷണം അവസാന ഘട്ടത്തിലാണെന്നും പൂനെവാല പറഞ്ഞു.

head of the Serum Institute

അതേസമയംയുകെയിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള ഡാറ്റയെ വളരെയധികം ആശ്രയിച്ചിരിക്കും വാക്സിൻ വിതരണം. സുരക്ഷിതമാണെന്ന് കണ്ടെത്തിയാൽ ഉടൻ ഇന്ത്യൻ ഡ്രഗ് അതോറിറ്റിയുടെ ലൈസൻസിനായി സമീപിക്കുമെന്നും പൂനെവാലെ പറഞ്ഞു.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ, യുകെ അവരുടെ പഠനം സംബന്ധിച്ച ഡാറ്റ പങ്കിടുകയും അത് സുരക്ഷിതമാണെന്ന് ആത്മവിശ്വാസം ഉണ്ടാകുകയും ചെയ്താൽ രണ്ട്-മൂന്ന് ആഴ്ചകൾക്ക് ശേഷം ഇന്ത്യൻ അധികൃതരെ സമീപിക്കും. അവലോകനത്തിന് രണ്ട് മൂന്ന് ആഴ്ചകൾ വേണ്ടി വന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. തുടർന്ന് ഡിസംബറോടെ വാക്സിൻ ലഭ്യമായേക്കും. 100 മില്യണ്‍ (പത്ത് കോടി) ഡോസ് ആദ്യം ലഭ്യമാക്കാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്..ഇത് 2021 ലെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തില്‍ ലഭ്യമാക്കാൻ സാധിച്ചേക്കും, പൂനെവാല പറഞ്ഞു.

അതിനിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു.പൂനെയിലെ ഐസിഎംആർ ലബോറട്ടറിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഹൈദരാബാദ് ആസ്ഥാനമായ മരുന്നു കമ്പനിയായ ഭാരത് ബയോടെക്നോളജിയും ചേർന്നാണ് കൊവാക്സിൻ വികസിപ്പിക്കുന്നത്.

ആരോഗ്യ സേതു ആപ് നിർമ്മിച്ചത്... വിവാദങ്ങൾക്ക് പിന്നാലെ മറുപടിയുമായി കേന്ദ്രസർക്കാർആരോഗ്യ സേതു ആപ് നിർമ്മിച്ചത്... വിവാദങ്ങൾക്ക് പിന്നാലെ മറുപടിയുമായി കേന്ദ്രസർക്കാർ

 കൊവിഡ് ഭീതിയ്ക്കിടയിലും ഭേദപ്പെട്ട പോളിങ്ങ്; ബിഹാറിൽ ആദ്യ ഘട്ട പോളിങ്ങ് അവസാനിച്ചു കൊവിഡ് ഭീതിയ്ക്കിടയിലും ഭേദപ്പെട്ട പോളിങ്ങ്; ബിഹാറിൽ ആദ്യ ഘട്ട പോളിങ്ങ് അവസാനിച്ചു

പ്രസിഡന്റായാല്‍ പ്രഥമ പരിഗണന കൊറോണ വൈറസ്‌ പ്രതിരോധം; വ്യക്തമാക്കി ജോ ബൈഡന്‍പ്രസിഡന്റായാല്‍ പ്രഥമ പരിഗണന കൊറോണ വൈറസ്‌ പ്രതിരോധം; വ്യക്തമാക്കി ജോ ബൈഡന്‍

ശിവശങ്കറിന്റെ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം;കെ സുരേഷ് കുമാര്‍ ഐഎഎസിന്റെ മകന്‍ അനന്തുശിവശങ്കറിന്റെ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം;കെ സുരേഷ് കുമാര്‍ ഐഎഎസിന്റെ മകന്‍ അനന്തു

ഇത് വെറും കണ്ണിൽപൊടിയിടലാകരുത്; അങ്കി ദാസിന്റെ രാജി.. ഫേസ്ബുക്കിനും കേന്ദ്രസർക്കാരിനുമെതിരെ കോൺഗ്രസ്ഇത് വെറും കണ്ണിൽപൊടിയിടലാകരുത്; അങ്കി ദാസിന്റെ രാജി.. ഫേസ്ബുക്കിനും കേന്ദ്രസർക്കാരിനുമെതിരെ കോൺഗ്രസ്

English summary
The covid vaccine will be ready by December and available by 2021,says head of the Serum Institute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X