കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന് നാണക്കേടായി കര്‍ണാടക പൊലീസ്, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ജവാനെ ചങ്ങലയ്ക്കിട്ടു

Google Oneindia Malayalam News

ബംഗളൂരു: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിനായി പുറത്തിറങ്ങുന്നവര്‍ മുഴുവന്‍ മാസ്‌ക് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് കര്‍ശനമായ നടപടിയാണ് സ്വീകരിക്കുന്നത്. ഇതിനിടെ ബംഗളൂരില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്ത ഞെട്ടിക്കുന്നതാണ്. മാസ്‌കധരിക്കാതെ പുറത്തിറങ്ങിയ സിആര്‍പിഎഫ് ജവാനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത് കെട്ടിയിട്ടതായി ആരോപണം. സ്റ്റേഷനില്‍ കെട്ടിയിട്ട ജവാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് വിശദാംശങ്ങളിലേക്ക്.

മര്‍ദ്ദനം

മര്‍ദ്ദനം

കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. വീടിന് പുറത്ത് നിന്ന് ബൈക്ക് കഴുകുകയായിരുന്ന ജവാന്‍ സച്ചിന്‍ സുനില്‍ സാവന്തിനെ പൊലീസ് മാസ്‌ക് ധരിച്ചില്ലെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാസ്‌ക് ധരിക്കാതെ വീടിന് പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. വൈറസ് വ്യാപനത്തിനിടെയാക്കുമെന്ന് പറഞ്ഞ് പൊലീസ് സച്ചിനെ മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്. ക്രുരമായി മര്‍ദ്ദിച്ച തന്റെ വസ്ത്രങ്ങള്‍ വലിച്ച് കീറിയെന്നും സച്ചിന്‍ പറയുന്നു.

കൈവിലങ്ങ് അണിയിച്ച്

കൈവിലങ്ങ് അണിയിച്ച്

വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത ജവാനെ കൈവിലങ്ങ് അണിയിച്ച് പരസ്യമായി നടത്തിക്കൊണ്ടുപോയെന്നും പറയുന്നു. സ്റ്റേഷനിലെത്തി ലോക്കപ്പിന് സമീപത്തിട്ട ജവാന്റെ കൈകളില്‍ ചങ്ങലയ്ക്കിട്ട് കെട്ടിയിട്ടചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കര്‍ണാടക ഡിജിപിക്ക് സിആര്‍പിഎഫ് കത്തയച്ചിട്ടുണ്ട്.

പൊലീസ് പറയുന്നത്

പൊലീസ് പറയുന്നത്

എന്നാല്‍ സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്. മാ്‌സ്‌ക് ധരിക്കാത്ത ജവാനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനില്‍ വച്ചും അതിക്രമം തുടര്‍ന്നതോടെയാണ് ചങ്ങലയ്ക്കിട്ട് കെട്ടിയിടേണ്ടി വന്നതെന്ന് പൊലീസ് പറഞ്ഞു. ബലെഗാവി പൊലീസ് സൂപ്രണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൂട്ടംകൂടി നിന്നു

കൂട്ടംകൂടി നിന്നു

വീടിന് സമീപത്ത് അഞ്ച് പേരോടൊപ്പം കൂടിനില്‍ക്കുകയായിരുന്നു സിആര്‍പിഎഫ് ജവാന്‍. പൊലീസ് സ്ഥലത്തെത്തിയതോടെ മറ്റുള്ളവര്‍ ഓടി. മാസ്‌ക് ധരിക്കാത്തത് എന്തെന്ന് ചോദിച്ചപ്പോള്‍ വീടിന് മുന്നില്‍ അതിന്റെ ആവശ്യമില്ലെന്നും ജവാനായ തന്നെ നിയമം പഠിപ്പിക്കേണ്ടെന്നും സച്ചിന്‍ പൊലീസുകാരോട് പറഞ്ഞു. ഇത് വാക്കുതര്‍ക്കത്തിലേക്കും പിന്നീട് അടിപിടിയിലേക്ക് എത്തിയെന്നും പൊലീസ് പറയുന്നു.

ലാത്തി വീശി

ലാത്തി വീശി

ഒരു പൊലീസുകാരന്റെ വയറ്റില്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് ലാത്തിവീശിയത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചതോടെ അതിക്രമം തുടര്‍ന്നതോടെയാണ് ജവാനെ കെട്ടയിടാന്‍ തീരുമാനിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ജവാനെതിരെയുള്ള നടപടി നിര്‍ഭാഗ്യകരമാണെന്ന് കര്‍ണാടക മന്ത്രി സിടി രവി അറിയിച്ചു. സംഭവത്തില്‍ സിആര്‍പിഎഫ് അന്വേഷണത്തിന് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
The CRPF Man who was Allegedly Not Wearing Mask was tied up in police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X