ഇന്ത്യയിലെ ഏറ്റവും ക്രൂരനായകുട്ടിയെ കാണണോ...
ദില്ലി: കുട്ടിക്കുറ്റവാളികള്‍ ഏറുന്ന കാലമാണിത്. മോഷണം മുതല്‍ ബലാത്സംഗം വരേയും കൊലപാതകം വരേയും ഉള്ള കേസുകളില്‍ കുട്ടികള്‍ പിടിക്കപ്പെടുന്നുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും ക്രൂരനായ കുട്ടി ഇന്ത്യയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ മൂന്ന് പേരെയാണ് ഈ കുട്ടി കൊല ചെയ്തത്.
അമര്‍ദീപ് സദ എന്ന എട്ട് വയസ്സുകാരനാണിത്. സംഭവം നടന്നത് 2006-2007 കാലഘട്ടത്തിലാണ്. ഇപ്പോള്‍ അര്‍ദീപിന് 15 വയസ്സ് പ്രായമുണ്ടാകും. എങ്കിലും ലോകത്തെ ഏറ്റവും ക്രൂരനായ കുട്ടിയായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് അമര്‍ദീപിനെയാണ്.

ബീഹാറിലെ ബഗുസര സ്വദേശിയാണ് അമര്‍ദീപ്. സ്വന്തം സഹോദരി ഉള്‍പ്പെടെ മൂന്ന് പേരെയാണ് അമര്‍ കൊന്നത്. കടുത്ത മാനസികരോഗിയാണ് ഈ കുട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഷ്ടികകൊണ്ട് തലക്കടിച്ചാണ് അമര്‍ദീപ് കൊലപാതകങ്ങള്‍ എല്ലാം നടത്തിയത്.
ആറ് മാസം മാത്രം പ്രായമുള്ള ബന്ധുവായ പെണ്‍കുട്ടിയെ ആണ് അമര്‍ ആദ്യം വധിക്കുന്നത്. മാതൃസഹോദരന്റെ മകളായിരുന്നു ഇര. എന്നാല്‍ വീട്ടുകാര്‍ ഈ സംഭവം രഹസ്യമാക്കി വച്ചു. അതിന് ശേഷം എട്ട മാസം പ്രായമുള്ള സ്വന്തം സഹോദരിയേയും അമര്‍ വധിച്ചു. ഇതും പുറം ലോകം അറിഞ്ഞിരുന്നില്ല.
അയല്‍വാസിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കേസിലാണ് 2007 ല്‍ അമര്‍ അറസ്റ്റിലാകുന്നത്. ചോദ്യം ചെയ്യലിലാണ് മുമ്പ നടത്തിയ കൊലപാതകങ്ങളും വിവരിച്ചത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലര്‍ എന്നായിരുന്നു മാധ്യമങ്ങള്‍ അന്ന് അമര്‍ദീപ് സാദയെ വിശേഷിപ്പിച്ചത്. മാനസി വിഭ്രാന്തിയുണ്ടാകുമ്പോഴാണ് സദ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പോലീസ് അന്ന് പുറത്ത് വിട്ട വിവരം.












Click it and Unblock the Notifications