• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മദ്യപിച്ചെത്തി ഉപദ്രവം, സഹിക്കാനാവുന്നതിലും അപ്പുറം; അച്ഛനെ കൊലപ്പെടുത്തി പെണ്‍മക്കള്‍

ഹൈദരാബാദ്: മദ്യപിച്ചെത്തി ഉപദ്രവിക്കുന്നത് പതിവായതോടെ പെണ്‍മക്കള്‍ അച്ഛന കൊലപ്പെടുത്തി. ഉപദ്രവം സഹിക്കാനാവുന്നതിലും അപ്പുറം എത്തിയതോടെയാണ് കൊലപ്പെടുത്താന്‍ മക്കള്‍ തീരുമാനിച്ചത്. ഹൈദരാബാദിലെ ജഗ്ദരിക്കുട്ട എന്ന സ്ഥലത്തായിരുന്നു സംഭവം. 16ഉം 17ഉം വയസുള്ള പെണ്‍കുട്ടികള്‍ 45കാരനായ പിതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, അച്ഛന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് ഇവര്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. എട്ട്ടമാസം മുമ്പ് പെടകുട്ടികളുടെ അമ്മ മരിച്ചിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്ന പിതാവ് പെണ്‍കുട്ടികളെ ശാരീകമായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നു. മോശമായ പെരുമാറ്റം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടികള്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.

കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ പിതാവിനെ ഇവര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങുന്നതിനിടെയായിരുന്നു കൊലപാതകം. വാരിലെ വീട്ടിലെത്തിയ ബന്ധുവാണ് ഇദ്ദേഹം മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പെണ്‍കുട്ടികളെ ചോദ്യം ചെയ്തുപ്പോഴാണ് കൊലപാതകവിവരം പുറത്തുപറയുന്നത്. ഇവരെ ജുവനൈല്‍ ജസ്റ്റിസിന് മുമ്പില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

അന്വേഷണ മികവ്: കൊടി സുനിയെയും സ്വപ്‌നയെയും പൂട്ടിയ ഷൗക്കത്ത് അലിയെ തേടി കേന്ദ്രത്തിന്റെ പുരസ്‌കാരം

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ്; 880 പേര്‍ക്ക് രോഗമുക്തി, 1068 കേസുകളും സമ്പര്‍ക്കം വഴി

ഒരു ഫണ്ടിംഗുമില്ല,പലരോടും പലിശക്ക് പണം വാങ്ങിയാണ് പാമ്പ്പിടിച്ച് ജീവിക്കുന്നത്;വാവയ്ക്ക് പറയാനുള്ളത്

English summary
The daughters killed their father, who was constantly intoxicated and harassed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X