കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിആര്‍പിഎഫ് ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തു! കുടുതല്‍ ആക്രമണം!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ്. സിആര്‍പിഎഫ് കേന്ദ്രത്തിന് നേരെ ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷെ മുഹമ്മദ് രംഗത്തെത്തിയിട്ടുള്ളത്. നവംബര്‍ മാസത്തില്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയ എട്ടംഗ സംഘത്തിലെ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു.

ഞായറാഴ്ച ജമ്മു കശ്മീരിലെ പുല്‍വാമയിലെ സിആര്‍പിഎഫ് പരിശീലന കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുതുവത്സര ദിനത്തില്‍ അര്‍ദ്ധരാത്രിയോടെയായിരുന്നു ആക്രമണം. ഭീകരാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

 സിആര്‍പിഎഫ് ക്യാമ്പിന് നേരെ

സിആര്‍പിഎഫ് ക്യാമ്പിന് നേരെ

മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ചേര്‍ന്ന് ഗ്രനേഡും തോക്കുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഒരു ജവാനും ഭീകരില്‍ ഒരാളും സംഭവസ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. പരിക്കേറ്റ് സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മറ്റ് ജവാന്മാര്‍ കൊല്ലപ്പെടുന്നതെന്ന് സിആര്‍പിഎഫ് വക്താവ് വ്യക്തമാക്കി.

രണ്ട് ഭീകരര്‍ക്ക് അന്ത്യം


ശ്രീനഗറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ പുല്‍വാമയിലെ സിആര്‍പിഎഫ് പരിശീലന കേന്ദ്രത്തിന് നേരെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ വെടിവെയ്പുണ്ടായത്. ഗ്രനേഡുകള്‍ എറിഞ്ഞ ഭീകരര്‍ വെടിയുതിര്‍ക്കുകയും ചെയ്തുു. 185 ബറ്റാലിയന്റെ പരിശീലന കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ഭീകരര്‍ക്ക് വേണ്ടി സിആര്‍പിഎഫും സൈന്യവും തിരച്ചില്‍ ആരംഭിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. വെടിവെയ്പില്‍ അഞ്ച് ജവാന്മാര്‍ക്ക് പുറമേ ഷരീഫ് ഉദ് ദിന്‍ ഗനായി എന്ന ജെയ്ഷെ ഭീകരനും സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു.

 ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

ആക്രമിക്കുമെന്ന് മുന്നറിയിപ്പ്


സിആര്‍പിഎഫ് ക്യാമ്പ് ലക്ഷ്യം വച്ച് ആക്രമണം നടത്തുമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സിആര്‍പിഎഫ് കേന്ദ്രം ആക്രമിക്കാന്‍ ഭീകരര്‍ ശ്രമിച്ചുവരികയായിരുന്നുവെന്നും കഴിഞ്ഞ ദിവസം നടപ്പിലാക്കിയെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എസ്പി വെയ്ദിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറി

ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറി

നവംബറില്‍ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടര്‍ വഴി ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറിയ ഭീകരരാണ് പഞ്ചാബിലേയ്ക്ക് കടന്നത്. കഴിഞ്ഞ പുതുവത്സര ദിനത്തില്‍ രാജ്യത്തെ ഞെട്ടിച്ച പഠാന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം ഭീകരാക്രമണം നടത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. എട്ട് ഭീകരരില്‍ നാല് പേര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് പഞ്ചാബിലേയ്ക്ക് കടന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഇന്‍റലിജന്‍സ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതോടെ പഞ്ചാബില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഭീകര സംഘടനക്ക് തിരിച്ചടി

ഭീകര സംഘടനക്ക് തിരിച്ചടി

ജമ്മു കശ്മീരില്‍ ജെയ്ഷെ മുഹമ്മദിന് തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് ഭീകരാക്രമണം. നാല് ദിവസം മുമ്പ് ജെയ്ഷെ മുഹമ്മദ് ഭീകരന്‍ ഛോട്ടാ നൂറ എന്ന നൂര്‍ മുഹമ്മദ്സ തന്ത്രി കൊല്ലപ്പെട്ടിരുന്നു. നവംബറില്‍ മൂന്ന് പേരുള്‍പ്പെട്ട ജെയ്ഷെ മുഹമ്മദ് ഭീകരരുടെ സംഘത്തെയും സൈന്യം വധിച്ചിരുന്നു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ മരുമകന്‍ തല്‍ഹിര്‍ റഷീദ് ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

English summary
Five jawans were martyred in a horrific fidayeen strike at Jammu and Kashmir on Sunday. The Jaish-e-Mohammad claimed responsibility for the attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X