Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളം ആവശ്യമില്ലാത്ത ശൗചാലയങ്ങള്‍ ഇന്ത്യയിലും

മുംബൈ: വെള്ളമില്ലാത്ത ടോയ്‌ലറ്റുകള്‍ എന്നും സാങ്കല്‍പികം മാത്രമായിരുന്നു, എന്നാല്‍ അത് യാഥാര്‍ത്ഥ്യത്തില്‍ വന്നിരിക്കുന്നു. ഐഐടി-ബി ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്ററിന്റെ ഡീന്‍ ആയിരുന്ന ഡോ. കിഷോര്‍ മുന്‍ഷിയാണ് വെള്ളമില്ലാത്ത പുതിയ ടോയ്‌ലറ്റുകള്‍ കണ്ടുപിടിച്ചത്.

ഇന്ത്യയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് വൃത്തിയുള്ള ശൗചാലയങ്ങള്‍ ഇല്ലാത്തത്. ടോയ്‌ലറ്റ് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കപ്പെടാതെ ഓടകളിലും അഴുക്കു ചാലുകളിലും നിറഞ്ഞു കവിയുന്ന പ്രശ്‌നങ്ങള്‍ നഗരങ്ങളില്‍ സ്ഥിരം കാഴ്ചയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് വെള്ളം കുറച്ച് മാത്രം ആവശ്യമുള്ള ടോയ്‌ലറ്റുകള്‍ വരാന്‍ പോകുന്നത്.

toilets

പരമ്പരാഗത രീതിയിലുള്ള ശൗചാലയങ്ങള്‍ക്ക് വെള്ളത്തിന്റെ ഉപയോഗം അമിതമാണ്, ഈ പ്രശ്‌നം പരിഹരിച്ചു കൊണ്ട് കുറഞ്ഞ വെള്ളത്തില്‍ വൃത്തിയുള്ള ശൗചാലയങ്ങള്‍ കൊണ്ടു വരുന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2011 ലാണ് ഡോ. കിഷോര്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2014ല്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു.

70,000 രൂപയാണ് ഒരു ടോയ്‌ലറ്റ് നിര്‍മ്മിക്കാനുള്ള ചിലവ്. സാധാരണയായി വീടുകളില്‍ നിര്‍മ്മിക്കുന്ന ടോയ്‌ലറ്റുകളില്‍ സെറാമിക് ടൈലുകള്‍ ഉപയോഗിക്കുമ്പോള്‍ ഡ്രൈ സാന്‍ ടോയ്‌ലറ്റുകളില്‍ സ്‌റ്റൈന്‍ലസ് സ്റ്റീലുകളാണ് ഉപയോഗിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്നതല്ല ഇതിന്റെ ചിലവ് എങ്കിലും സര്‍ക്കാര്‍ സഹായത്തോടെ ഇതി സാധ്യമാക്കാവുന്നതേ ഉള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+