കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബിന്റെ അറസ്റ്റില്‍ ഞെട്ടല്‍ രേഖപ്പെടുത്തി 'ദ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌'

Google Oneindia Malayalam News

ന്യൂഡല്‍ഹി: മുംബൈയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക്‌ ടിവിയുടെ മേധാവിയുമായ അര്‍ണബ്‌ ഗോസ്വാമിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി 'ദ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌'. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌ പുറത്ത്‌ വിട്ട പ്രസ്‌താവനയില്‍ പറയുന്നു. അറസ്റ്റിലായ അര്‍ണബ്‌ ഗോസ്വാമിയോട്‌ മാന്യമായ രീതിയിലാണ്‌ പൊലീസ്‌ പെരുമാറുന്നതെന്ന്‌‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ്‌ താക്കറെ ഉറപ്പുവരുത്തണമെന്നും എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ അധികാരം ഉപയോഗിച്ച്‌ മാധ്യമങ്ങളുടെ വിമര്‍ശനങ്ങേെള നേരിടരുതെന്നും 'ദ എഡിറ്റേഴ്‌സ്‌ ബില്‍ഡ്‌ മഹാരാഷ്ട്രാ സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചു

അടിയന്തരാവസ്ഥക്കു ശേഷം ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട സംഘടനായണ്‌ 'ദ എഡിറ്റേഴ്‌സ്‌ ബില്‍ഡ്‌' മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായി നടക്കുന്ന അക്രമണങ്ങളെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുക, മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നിവയാണ്‌ എഡിറ്റേഴ്‌സ്‌ ഗില്‍ഡിന്റെ ചുമതല.

arnab

അര്‍ണബ്‌ ഗോസ്വാമിയെ അറസ്‌റ്റ്‌ ചെയ്‌ത നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ്‌ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നത്‌. അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്ന നടപടിയെന്നാണ്‌ സംഭവത്തെ ആഭ്യന്തര മന്ത്രി അമിത്‌ ഷാ വിമര്‍ശിച്ചത്‌. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, കേന്ദ്ര മന്ത്രിമാരായ സ്‌മൃതി ഇറാനി, പ്രകാശ്‌ ജവദേക്കര്‍ തുടങ്ങിയവരും സംഭവത്തില്‍ അമര്‍ഷം രേഖപ്പെടുത്തി. എന്നാല്‍ ആത്മഹത്യക്കുപ്പില്‍ അര്‍ണബന്റെ പേര്‌ പരാമര്‍ശിക്കപ്പെട്ടതും മൂലം അന്വേഷണത്തിന്റെ ഭാഗമായി മാത്രമാണ്‌ പൊലീസ്‌ അര്‍ണാബിനെ അറസ്റ്റ്‌്‌ ചെയ്‌തതെന്നും, സര്‍ക്കാരിനോ, സംസ്ഥാനത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ യാതൊരു പങ്കും ഇല്ലയെന്നുമായിരുന്നു മാഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. സമാന അഭിപ്രായമാണ്‌ ശിവസേന നേതാവ്‌ സഞ്ചയ്‌ റാവത്തും പങ്കുവെച്ചത്‌.

ഇന്ന്‌ രാവിലെ 6 മണിയോടെയാണ്‌ മുബൈ പൊലീസ്‌ അര്‍ണബ്‌ ഗോസ്വാമിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. 53വയസുകരാനായ ഇന്റീരിയല്‍ ഡിസൈനറിന്റെ മരണത്തില്‍ അര്‍ണബിന്‌ പങ്കുണ്ടെന്നാണ്‌ കേസ്‌. റിപ്പബ്ലിക്‌ ടിവി സ്ഥാപനത്തില്‍ നിന്നും കിട്ടാനുള്ള പണം ലഭിക്കാത്തതു മൂലമാണ്‌ ആത്മഹത്യയെന്ന്‌ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. 2018ല്‍ സംഭവിച്ച കേസില്‍ നേരത്തെ മുംബൈ പൊലീസ്‌ അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ ആത്മഹത്യചെയ്‌ത ആളുടെ മകള്‍ നല്‍കിയ പുതിയ പരാതിയില്‍ പുനരന്വേഷണത്തിന്‌ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ഉത്തരവിടുകയായിരുന്നു
മഹാരാഷ്ട്ര

Recommended Video

cmsvideo
Here is how Arnab Goswami got arrested | Oneindia Malayalam

English summary
The Editors Guild of India condemned the famous journalist Arnab Goswami arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X