കര്‍ഷസമര നേതാവ് രകേഷ് തികായത്തിന്റെ മൊത്തം ആസ്ഥി 80 കോടി; 4 സംസ്ഥാനങ്ങളിലായി സമ്പത്ത്
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച കര്‍ഷക സംഘടനാ നേതാവാണ് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവായ രാകേഷ് തികായത്. കര്‍ഷക സമരത്തില്‍ രകേഷിന്റെ നേതൃപാടവം ഏറെ ശ്രദ്ധേയമായിരുന്നു. മുന്‍പ് ദില്ലി പോലീസില്‍ ജോലി ചെയ്‌തിരുന്ന രാകേഷ് തികായത് കാര്‍ഷിക മേഖലക്കു പുറമേ നിരവധി ബിസിനസുകളും നടത്തുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. രാകേഷ് പ്രതിനിധാനം ചെയ്യുന്ന ഭാരതീയ കിസാന്‍ യൂനിയനിലെ കര്‍ഷകരുടെ മാസവരുമാനം 6400 രൂപയില്‍ താഴെയായിരിക്കെ രാകേഷിന്റെ മൊത്തം ആസ്‌തി 80 കോടി രൂപ വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഡിഎന്‍എ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് സംസ്ഥാനങ്ങളിലായ വ്യാപിച്ച് കിടക്കുന്ന സമ്പത്തിന് ഉടമയാണ് രാകേഷ് തികായത്. ഉത്തര്‍പ്രദേശ്, ഉത്തരാഘണ്ട്, മഹാരാഷ്ട്ര, ദില്ലി എന്നീ സംസ്ഥാനങ്ങളിലായാണ് രകേഷിന്റെ സ്വത്തുക്കള്‍ വ്യാപിച്ചു കിടക്കുന്നത്. നോയ്‌ഡ, ദില്ലി തുടങ്ങി രാജ്യത്തെ 13 നഗരങ്ങളില്‍ ആസ്ഥിയുള്ള വ്യക്തിയാണ് രാകേഷ് തികായത്.

പെട്രോള്‍ പമ്പുകള്‍, ഇഷ്ടിക നിര്‍മ്മാണം , ഷോറുമുകള്‍ തുടങ്ങി വ്യത്യസ്‌ത തരം ബിസിനസുകളാണ് രകേഷിന് സ്വന്തമായുള്ളത്. സീമ ജ്യോതി എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് രാകേഷിനുള്ളത്. കഴിഞ്ഞ ഫെബ്രുവരി 8ന് കര്‍ഷകസമരത്തിന് പിന്തുണയര്‍പ്പിച്ച് മെല്‍ബണില്‍ നടന്ന പ്രകടനത്തില്‍ രകേഷിന്റെ രണ്ട് പെണ്‍മക്കളും പങ്കെടുത്തിരുന്നു.
Recommended Video
മഞ്ഞിൽ കുളിച്ച് ജമ്മു കശ്മീരും ലേയും ഹിമാചലും ഉത്തരാഖണ്ഡും- ചിത്രങ്ങൾ
ദില്ലി അതിര്‍ത്തികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുകയാണ്. ബില്ലുകള്‍ പിന്‍വലിക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ട്രെയിന്‍ തടയല്‍ അടക്കം കടുപ്പിച്ച സമര മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.












Click it and Unblock the Notifications