Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ബലാത്സംഗ വാര്‍ത്ത അരവിന്ദ് കെജ്രിവാളിനെ വീണ്ടും വേട്ടയാടുന്നു,വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

ദി ടെലഗ്രാഫ് പത്രത്തില്‍ വന്ന വാര്‍ത്തയെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ സ്ഥിതീകരിച്ചിട്ടുണ്ട്.

ദില്ലി: അരവിന്ദ് കെജ്രിവാളിനെ ബലാത്സംഗ കുറ്റത്തിന് അറസ്റ്റ് ചെയ്‌തെന്ന പത്ര വാര്‍ത്തകളുടെ ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഖരഖ്പൂര്‍ ഐഐടിയിലെ 19 വയസുകാരനായ അരവിന്ദ് കെജ്രിവാള്‍ എന്ന വിദ്യാര്‍ത്ഥിയെ ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്‌തെന്നാണ് വാര്‍ത്തയിലുള്ളത്.

1987ല്‍ ദി ടെലഗ്രാഫ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ ചിത്രമാണിതെന്നുമാണ് കെജ്രിവാള്‍ വിരോധികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. മുന്‍പും ഈ ചിത്രം നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും പ്രചരിച്ചിരുന്നു. എന്നാല്‍ പഞ്ചാബ്, ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പുകളുടെയും, നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ കെജ്രിവാള്‍ നടത്തിയ പ്രസ്താവനകളുടെയും പശ്ചാത്തലത്തിലാണ് ഒരു ഇടവേളയ്ക്ക് ശേഷം ഈ വാര്‍ത്ത വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ദി ടെലഗ്രാഫ് പത്രത്തില്‍ വന്ന വാര്‍ത്തയെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ സ്ഥിതീകരിച്ചിട്ടുണ്ട്.

കെജ്രിവാളിനെ പോലീസ് അറസ്റ്റ് ചെയ്തു...

കെജ്രിവാളിനെ പോലീസ് അറസ്റ്റ് ചെയ്തു...

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഐഐടി വിദ്യാര്‍ത്ഥിയായ അരവിന്ദ് കെജ്രിവാള്‍ പ്രതിയെന്നാണ് 1987 ജൂണ്‍ 18 തിങ്കളാഴ്ച ദി ടെലഗ്രാഫ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ ഉള്ളടക്കം.

കെജ്രിവാള്‍ മാത്രം ഹോസ്റ്റലില്‍ വന്നില്ല...

കെജ്രിവാള്‍ മാത്രം ഹോസ്റ്റലില്‍ വന്നില്ല...

ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന കെജ്രിവാളും കൂട്ടുകാരും വെള്ളിയാഴ്ച രാത്രി ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയെന്നും, കൂട്ടുകാരെല്ലാം ശനിയാഴ്ച പുലര്‍ച്ചെ തിരിച്ചെത്തിയെങ്കിലും കെജ്രിവാള്‍ മാത്രം വന്നില്ലെന്നുമാണ് വ്യാജ വാര്‍ത്തയിലുള്ളത്.

ഗോപാല്‍നഗര്‍ പോലീസ് കേസെടുത്തു...

ഗോപാല്‍നഗര്‍ പോലീസ് കേസെടുത്തു...

പാര്‍ട്ടിക്ക് പോയ കെജ്രിവാള്‍ പ്രദേശവാസിയായ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും, കെജ്രിവാളിന്റെ സ്റ്റുഡന്റ് ഐഡി കാര്‍ഡുമായാണ് ഇര പോലീസില്‍ പരാതി നല്‍കിയതെന്നും തുടര്‍ന്ന് പോലീസ് കേസെടുത്തതെന്നുമാണ് വാര്‍ത്തയിലുള്ളത്.

സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുന്നു...

സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുന്നു...

കെജ്രിവാളിനെ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വ്യാജമാണെന്ന് മുന്‍പേ സ്ഥിതീകരിച്ചതാണ്. എന്നാല്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഈ വ്യാജ വാര്‍ത്ത വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+