കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത്‌ ബന്ദ്‌ തുടങ്ങി: സമാധാനമായി പ്രതിഷേധിക്കണമെന്ന്‌ കര്‍ഷക സംഘടനകള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദ് തുടങ്ങി. രാവിലെ 11 മുതല്‍ വൈകിട്ട്‌ 3മണിവരെയാണ്‌ ബന്ദ്‌. ബന്ദ്‌ സമാധാനപരമായി മുന്നോട്ട്‌ കൊണ്ടുപോകാനാണ്‌ കര്‍ഷര്‍ ആഗ്രഹിക്കുന്നത്‌. തദ്ദേശ തിരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്‌.
മഹാരാഷ്ട്ര, വെസ്റ്റ്‌ ബംഗാള്‍, ഒഡീഷാ എന്നീ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷ പാര്‍ട്ടികളും മറ്റ്‌ ചില സംഘടനകളും ചേര്‍ന്ന്‌ ട്രെയിന്‍, ഹൈവേ ഗതാഗതങ്ങള്‍ സ്‌തംഭിപ്പിച്ചിട്ടുണ്ട്‌. ബംഗാളിലെ കൊല്‍ക്കത്തയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ കര്‍ഷകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ റാലി നടത്തുകയും ട്രയിന്‍ ഗതാഗതം തടസപ്പെടുത്തുകയും ചെയ്‌തു. ബീഹാറില്‍ കര്‍ഷകര്‍ പിന്തുണയര്‍പ്പിച്ച്‌ റാലി നടത്തിയ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡി റോഡുകളില്‍ ടയറുകള്‍ കത്തിച്ച്‌ പിന്തുണ പ്രഖ്യാപിച്ചു.

bandh

ഇന്ന്‌ നടക്കുന്ന കര്‍ഷക ബന്ദ്‌ വെറും രാ്ര്രഷ്ടീയ സമരം മാത്രമല്ല ഇത്‌ രാജ്യത്തിന്റെ വികാരം കൂടിയാണെന്ന്‌ സഞ്‌ജയ്‌ റാവത്ത്‌ പറഞ്ഞു.
കര്‍ഷകരുടെ സമരത്തെ പിന്തുണക്കുകയെന്നത്‌ നമ്മുടെ കര്‍ത്തവ്യം ആണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ഇന്ന്‌ നടക്കുന്ന കര്‍ഷക സമരത്തിന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.
ഡല്‍ഹിയില്‍ 11 മണി മുതല്‍ 3 മണിവരെ റോഡുകള്‍ ഉപരോധിക്കാനാണ്‌ കര്‍ഷകരുടെ തീരുമാനം. ആവശ്യ സര്‍വീസുകളെ ബന്ദില്‍ നിന്നും ഒഴിവാക്കി. വാഹനങ്ങള്‍ തടയുകയോ, കടകള്‍ നിര്‍ബന്ധമായും അടപ്പിക്കുകയോ ചെയ്‌താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ ഡല്‍ഹി പൊലീസ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.
പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികളും ട്രേഡ്‌ യൂണിയനുകളും വിവധ റെയില്‍വേ തൊഴിലാളി യൂണിയനുകളും ഭാരത്‌ ബന്ദിന്‌ പിന്തുണ പ്രഖ്യാപിച്ചു.ഓള്‍ ഇന്ത്യ റെയില്‍വേമെന്‍സ്‌ ഫെഡറേഷന്‍, നാഷ്‌ണല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ റെയില്‍വെ മെന്‍ എന്നീ സംഘടനകളാണ്‌ ബന്ദിന്‌ പിന്തുണ അറിയിച്ചത്‌.
ഐഎന്‍ടിയുസി,എഐടിയുസി,എച്ച്‌എംഎസ്‌, സിഐടിയു തുടങ്ങിയ തൊഴിലാളി സംഘടനകളും ഓള്‍ ഇന്ത്യ മോട്ടോര്‍സ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസും നേരത്തെ തന്നെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബന്ദിന്‌ മുന്നോടിയായി സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദാശിച്ചിട്ടുണ്ട്‌. കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ സമരം ചെയ്യുന്ന കര്‍ഷകര്‍ ഭാത്‌ ബന്ദിന്‌ ആഹ്വാനം ചെയ്‌തത്‌.

English summary
The farmers barat bandh started; train stopped in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X