കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരെ പ്രക്ഷോഭം; മമതക്ക് പിന്നില്‍ കര്‍ഷകര്‍ അണിനിരക്കുന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടനയായ പശ്ചിംബംഗോ തൃണമൂല്‍ കിസാനോ ഖേത്മോജൂര്‍ കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരെ സംസ്ഥാനത്തുടനീളം സെപ്തംബര്‍ 16 നാണ് പ്രതിഷേധം. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രതിഷേധത്തിന്റെ ഭാഗമാവും.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സമരം നടത്താനാണ് തീരുമാനം. കര്‍ഷകര്‍ അവരുടെ കാര്‍ഷിക നിലങ്ങളില്‍ അണിനിരന്ന് കാര്‍ഷിക ക്ഷേമ പദ്ധതികളുടെ അഭാവത്തിനെതിരെ പ്രതിഷേധം നടത്തും.

 'മാപ്പപേക്ഷ ആവർത്തിച്ചെഴുതാൻ ഉളുപ്പില്ലായ്മയുടെ പേന ഞങ്ങളുടെ കൈയിലില്ല', പരിഹസിച്ച് തോമസ് ഐസക്! 'മാപ്പപേക്ഷ ആവർത്തിച്ചെഴുതാൻ ഉളുപ്പില്ലായ്മയുടെ പേന ഞങ്ങളുടെ കൈയിലില്ല', പരിഹസിച്ച് തോമസ് ഐസക്!

mamata

ഹൗറ, ഹൂഗ്ലി ജില്ലകളില്‍ എട്ടോളം പ്രദേശങ്ങള്‍ പ്രതിഷേധത്തിനായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും മമതാ ബാനര്‍ജി ഇതില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും കര്‍ഷക സംഘടന സംസ്ഥാന പ്രസിഡണ്ട് ബേച്ചേറാം മന്ന വ്യക്തമാക്കി.

'പശ്ചിമ ബംഗാളിനോട് കേന്ദ്രസര്‍ക്കാര്‍ വിവേചന നടപടിയാണ് സ്വീകരിക്കുന്നത്. ഉംപുന്‍ ചുഴലികാറ്റില്‍ സംസ്ഥാനം ദുരിതം അനുഭവിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും അതൊന്നും പാലിച്ചില്ല. അന്നത്തെ ദുരിതത്തില്‍ കൃഷിഭൂമിക്ക് കോട്ടം തട്ടുകയും ധാരാളം വിളകള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രം ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ല. കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായി പ്രതികരിക്കും.' ബേച്ചേറാം മന്ന വ്യക്തമാക്കി.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം. സംസ്ഥാനത്ത് ഭറണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയെന്നത് തന്നെയാണ് തൃണമൂല്‍ മുന്നില്‍ കാണുന്നത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നും വലിയ വോട്ട് ബാങ്ക് തൃണമൂല്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടുവെന്നും ഈ മേഖലയില്‍ എല്ലാം ബിജെപി സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്നും മുതിര്‍ന്ന ടിഎംസി നേതാവ് പറഞ്ഞു. ഇതിനകം കര്‍ഷകര്‍ക്കിടയില്‍ പ്രചാരണം ആരംഭിച്ച ബിജെപിക്ക് ഈ പ്രക്ഷോഭം വലിയ തിരിച്ചടിയാവുമെന്ന് അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷനില്‍ ഇപി ജയരാജന്റെ മകന് ഒരു കോടി ലഭിച്ചു, ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍ലൈഫ് മിഷനില്‍ ഇപി ജയരാജന്റെ മകന് ഒരു കോടി ലഭിച്ചു, ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍

കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്

ബൈക്ക് യാത്രികനെ നടുറോഡില്‍ മര്‍ദ്ദിച്ച് ബിഎംടിസി ഡ്രൈവര്‍, വീഡിയോ വൈറല്‍ബൈക്ക് യാത്രികനെ നടുറോഡില്‍ മര്‍ദ്ദിച്ച് ബിഎംടിസി ഡ്രൈവര്‍, വീഡിയോ വൈറല്‍

English summary
The farmers’ organisation of the Trinamool Congress Conduct protest against BJP’s agri policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X