കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനയുടെ എഫ്‌ബി പേജ്‌ ബ്ലോക്ക്‌ ചെയ്‌തു; മണിക്കൂറുകള്‍ക്ക്‌ ശേഷം പുനസ്ഥാപിച്ചു

Google Oneindia Malayalam News

ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ദില്ലിയില്‍ പ്രക്ഷോഭം തുടരുന്ന കര്‍ഷക നേതൃത്വത്തിന്റെ ഫെയ്‌സ്‌ബുക്ക്‌, ഇന്‍സ്റ്റഗ്രാം പേജുകള്‍ ബ്ലോക്ക്‌ ചെയ്‌തു. കേന്ദ്രത്തിനെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്‌ച്ച ഒരു തത്സമയ വീഡിയോ പങ്കുവെച്ചതിന്‌ പിന്നാലെയാണ്‌ 'കിസാന്‍ എക്താ മോര്‍ച്ച' പേജ്‌ അപ്രത്യക്ഷമായതെന്ന്‌ കര്‍ഷകര്‍ പറയുന്നു. കര്‍ഷക സമരെത്തിനെതിരെ വ്യാപിക്കുന്ന വ്യജ വാര്‍ത്തകള്‍ തടയുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ഫെയ്‌സ്‌ബുക്ക്‌ പേജാണ്‌ ബ്ലോക്ക്‌ ചെയ്‌തത്‌.

വൈകിട്ട്‌ 7മണിക്ക്‌ കര്‍ഷകര്‍ ഫെയ്‌സ്‌ബുക്ക്‌ ലൈവില്‍ വന്നു തുടര്‍ന്ന്‌ അല്‍പ സമയത്തിനകം പേജ്‌ ബ്ലോക്ക്‌ ചെയ്യപ്പെടുകയായിരുന്നവെന്ന്‌ കര്‍ഷക സംഘടനാ നേതാക്കള്‍ പ്രസ്‌താവനയില്‍ അറിയിച്ചു.

farmer protest

പേജ്‌ ബ്ലോക്ക്‌ ചെയ്‌ത്‌ മൂന്ന്‌ മണിക്കൂറിന്‌ ശേഷം അക്കൗണ്ട്‌ ഫെയ്‌സ്‌ബുക്ക്‌ പുനസ്ഥാപിച്ചു. എന്നാല്‍ എന്തുകൊണ്ടാണ്‌്‌ പേജ്‌ ബ്ലോക്ക്‌ ചെയ്‌തത്‌ ഇതുവരെ ഫെയ്‌സ്‌ബുക്ക്‌ വ്യക്തത വരുത്തിയിട്ടില്ല. ഫെയ്‌സ്‌ബുക്ക്‌ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ കാണിച്ചാണ്‌ ഫെയ്‌സ്‌ബുക്ക്‌ തങ്ങളുടെ അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്‌തതെന്ന്‌ കിസാന്‍ എക്താ എക്താ മോര്‍ച്ച പേജിന്റെ അണിയറക്കാര്‍ പറഞ്ഞു.
ഫെയ്‌സ്‌ബുക്ക്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ കര്‍ഷകര്‍ സോഷ്യല്‍ മീഡിയകളിലൂടെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന്‌ പിന്നാലെ കിസാന്‍ എക്താ മോര്‍ച്ചയുടെ പേജ്‌ പുനസ്ഥാപിച്ചതായും നേരിട്ട അസൗകര്യത്തില്‍ ഖേദിക്കുന്നതായും ഫെയ്‌സ്‌ബുക്ക്‌ വകാതാവ്‌ പറഞ്ഞു.
തിങ്കളാഴ്‌ച്ച മുതല്‍ കര്‍ഷകര്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം തുടങ്ങുമെന്ന്‌ സ്വരാജ്‌ ഇന്ത്യ നേതാവ്‌ യോഗേന്ദ്ര യാദവ്‌ തത്സമയ വീഡിയോയിലൂടെ പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ പേജുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാന്‍കീബാത്ത്‌ സംപ്രേഷണം ചെയ്യുമ്പോള്‍ കര്‍ഷകര്‍ പാത്രങ്ങള്‍ കൊട്ടി പ്രതിഷേധിക്കണെമെന്നും യോഗേന്ദ്ര യാദവ്‌ ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
കർഷകർക്ക് മുന്നിൽ മുട്ടുമടക്കി തലതാഴ്ത്തി മോദി..ഞങ്ങളില്ലേ | Oneindia Malayalam

English summary
the farmers organization participated in protest their face book page blocked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X