കൊവിഡിനെ പേടിച്ച് സമരം നിർത്തില്ല, പോരാട്ടം സർക്കാരിനും കൊറോണയ്ക്കുമെതിരെ;യോഗേന്ദ്ര യാദവ്
ദില്ലി; കേന്ദ്രത്തിന്റെ വിവാദ കാർഷിക നയങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം ശക്തമായി തന്നെ മുന്നോട്ട് പോവുകയാണെന്ന് സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ്. കൊറോണയ്ക്കെതിരായ മുൻകരുതലുകൾ പാലിച്ച് കൊണ്ടാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്.സമരം സ്വയം കെട്ടടുങ്ങുമെന്ന കേന്ദ്രസർക്കാരിന്റെ ചിന്ത കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുൻപിൽ ഇല്ലാതായിട്ടുണ്ടെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് യോഗേന്ദ്ര യാദവിന്റെ പ്രതികരണം.

കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീതി ചൂണ്ടിക്കാട്ടി ഒരു വിഭാഗം കർഷകരെ സമരമുഖത്ത് നിന്ന് മാറ്റി അർധ സൈനിക വിഭാഗത്തെ ഇറക്കി സമരം പൊളിക്കാൻ ഉള്ള നീക്കമായിരുന്നു കേന്ദ്രസർക്കാരിന്റെ ഉദ്ദേശം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്തരമൊരു ഉദ്ദേശത്തിന് കേന്ദ്രസർക്കാർ മുതിരാൻ സാധ്യതയില്ല. കൊവിഡ് കർഷകരുടെ വീര്യം കെടുത്തിയിട്ടില്ലെന്നും എല്ലാ മുൻകരുതലുമായി സമരം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ സമരത്തെ കുംഭമേളയുമായി താരതമ്യപ്പെടുത്തരുത്. അവിടെ ഒരു ചെറിയ സ്ഥലത്ത് തിങ്ങി കൂടി സ്നാനം ചെയ്യുന്ന പോലെയല്ല കർഷക സമരം. അതിർത്തിയിൽ നീണ്ട സ്ഥലങ്ങളിലാണ് കർഷകർ പ്രതിഷേധിക്കുന്നത്. കൂട്ടം കൂട്ടമായല്ല ഒരു ഗ്രാമത്തിൽ എങ്ങനെയാണോ ജനം കഴിയുന്നത് അത് പോലെയാണ് കർഷകർ ഇവിടെ സമരം ചെയ്യുന്നതും.
ഒരു ലക്ഷത്തില്‍ താഴെ ആളുകള്‍ ഇപ്പോള്‍ സിങ്കുവിലും തിക്ക്രിയിലുമായി സരമം ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൊറോണയെ പേടിച്ച് സമരം നിർത്തില്ലെന്ന് തന്നെയാണ് അവർ പറയുന്നതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. സമരം എളുപ്പമല്ലെന്ന് അറിയാം. എന്നാൽ കർഷകരെ നിസാരരായി കാണരുതെന്ന സത്യം ഭരണകുടം ഇപ്പോൾ മനസിലാക്കിയിട്ടുണ്ട്. ഇപ്പോൾ കൊവിഡിനെതിരായ പോരാട്ടത്തിലാണ് രാജ്യം. അതിനെ ദുർബലപ്പെടുത്തുന്ന നടപടികൾ ഞങ്ങളുടെ ഭാഗത്ത് നി്നന് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications