എഎല്‍എച്ച് ധ്രുവ് സ്‌ക്വാഡ്രണ്‍ കമ്മീഷന്‍ ചെയ്തു
കൊച്ചി: ഇന്ത്യയുടെ ആദ്യത്തെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റര്‍ ധ്രുവ് സ്‌ക്വാഡ്രണ്‍ കൊച്ചിയില്‍ കമ്മീഷന്‍ ചെയ്തു. നാവിക സേനയുടെ പടിഞ്ഞാറന്‍ മേഖല മേധാവി വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയാണ് പുതിയ സ്‌ക്വാഡ്രണ്‍ കമ്മീഷന്‍ ചെയ്തത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ ഹെലികോപ്റ്ററാണ് എഎല്‍എച്ച് ധ്രുവ്.
ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ആണ് ഡിസൈനും നിര്‍മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങള്‍ക്കും പ്രയോജനകരമായിരിക്കും പുതിയ സ്‌ക്വാഡ്രണ്‍. ഇന്ത്യന്‍ നേവല്‍ എയര്‍ സ്‌ക്വാഡ്രണ്‍ (ഐഎന്‍എസ്)322 എന്ന പേരിലാണ് പുതിയ സ്‌ക്വാഡ്രണ്‍ അറിയപ്പെടുക. ദക്ഷിണ മേഖല നാവിക സേന മേധാവി വൈസ് അഡ്മിറല്‍ സതീഷ് സോണിയും ചടങ്ങില്‍ പങ്കെടുത്തു.
എഎല്‍എച്ച് ധ്രുവ് സ്‌ക്വാഡ്രണ്‍ കമ്മീഷനിങ് ചടങ്ങ് കാണാം.

കമ്മീഷനിങ് പരേഡ്
വൈസ് അഡ്മിറല്‍ ശേഖര്‍ സിന്ഹ കമ്മീഷനിങ് പരേഡ് പരിശോധിക്കുന്നു.

സുസ്വാഗതം
വൈസ് അഡ്മിറല്‍ ശേഖര്‍ സിന്ഹയെ ഓഫീസേഴ്സിന് പരിചയപ്പെടുത്തു.

രാജ്യത്തിന് സ്വന്തം
എഎല്‍എച്ച് ധ്രുവ് സ്‌ക്വാഡ്രണ്‍ കമ്മീഷനിങ് ചടങ്ങില്‍ വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹ, ഭാര്യ മോന സിന്ഹ, വൈസ് അഡ്മിറല്‍ സതീഷ് സോണി, ഭാര്യ പായല്‍ സോണി എന്നിവര്‍

എഎല്‍എച്ചിന്റെ പോരാളികള്‍
എഎല്എച്ചിന്റെ പോരാളികള്‍ ഹെലികോപ്റ്ററുകള്‍ക്ക് മുന്നില്‍












Click it and Unblock the Notifications