Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് ശേഷം ഇലക്ഷനിൽ മത്സരിച്ച് ജയിക്കുന്ന ആദ്യത്തെ ഗുജറാത്ത് മുഖ്യമന്ത്രി.. ആരാണ് വിജയ് രുപാനി?

Recommended Video

cmsvideo
    മോദിയുടെ പിന്‍ഗാമി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ അറിയാം

    അഹമ്മദാബാദ്: നരേന്ദ്രമോദിയുടെ പിൻഗാമിയാണ് ഒരർഥത്തിൽ വിജയ് രൂപാനി. സമുദായ സമവാക്യത്തെക്കാൾ കൂടുതലായി ഭരണമികവിന് പ്രാമുഖ്യം കൊടുക്കുന്നു എന്നത് കൊണ്ട് മാത്രമല്ല അത്. നരേന്ദ്രമോദിക്ക് ശേഷം തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുന്ന ആദ്യത്തെ ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയ്ക്ക് കൂടിയാണ് അത്.

    മോദിജി പ്രധാനമന്ത്രിയായി ദില്ലിയിലേക്ക് പോയപ്പോള്‍ ഉണ്ടായ വിടവ് നികത്താൻ ബി ജെ പി തിരഞ്ഞെടുത്തതായിരുന്നു ആനന്ദിബെൻ പട്ടേലിനെ. എന്നാൽ പട്ടേലിന് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല. ഇതോടെ വിജയ് രുപാനി മുഖ്യമന്ത്രി കസേരയിലെത്തി. ഇപ്പോഴിതാ കോൺഗ്രസിന്‍റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുകയും ചെയ്തു.. കാണൂ ആരാണീ വിജയ് രൂപാനി എന്ന്...

    രാജ്കോട്ട് വെസ്റ്റില്‍ നിന്നും

    രാജ്കോട്ട് വെസ്റ്റില്‍ നിന്നും

    രാജ്കോട്ട് വെസ്റ്റില്‍ നിന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി ഇത്തവണ മത്സരിച്ചത്. നരേന്ദ്രമോദി മത്സരിച്ച് ജയിച്ച മണ്ഡലമാണ് രാജ്കോട്ട് വെസ്റ്റ്. കോൺഗ്രസിന്‍റെ ഇന്ദ്രനീൽ രാജ്ഗുരുവിനെയാണ് രുപാനി തോൽപ്പിച്ചത്. രണ്ട് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത രാജ്കോട്ട് വെസ്റ്റിൽ പലപ്പോഴും ഇന്ദ്രനീൽ രാജ്ഗുരുവിന് പിന്നിൽ രണ്ടാമതായിപ്പോയിരുന്നു രുപാനി.

    മോദിയുടെ വിശ്വസ്തൻ

    മോദിയുടെ വിശ്വസ്തൻ

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷായുടെയും വിശ്വസ്തനാണ് മുഖ്യമന്ത്രി വിജയ് രുപാനി. കഴിഞ്ഞില്ല, ബി ജെ പിയെ നിയന്ത്രിക്കുന്ന ആര്‍ എസ് എസിന്റെ പൂര്‍ണപിന്തുണയും രുപാനിക്ക് സ്വന്തമാണ്. ഇപ്പോഴിതാ, മോദിയും അമിത് ഷായും ആർ എസ് എസും മാത്രമല്ല, ഗുജറാത്തിലെ ജനങ്ങളും തന്നെ വിശ്വസിക്കുന്നു എന്ന് വിജയ് രുപാനി തെളിയിച്ചിരിക്കുന്നു.

    വിവാദങ്ങളില്ല, ലളിതജീവിതം

    വിവാദങ്ങളില്ല, ലളിതജീവിതം

    വിവാദങ്ങളില്ലാത്ത ഒരു ഇമേജ് - ഇതാണ് ബി ജെ പിയിൽ വിജയ് രൂപാനിയുടെ പ്രത്യേകത. ലളിതമായ ജീവിതശൈലി. ഡൗൺ ടു എർത്ത് പെരുമാറ്റം. അടുത്തിടെ ന്യൂനപക്ഷ പദവി ലഭിച്ച ജെയിന്‍ സമുദായത്തിൽ നിന്നാണ് വിജയ് രുപാനിയുടെ വരവ്. അടിയുറച്ച ആര്‍ എസ് എസ് പ്രവര്‍ത്തകനാണ് രുപാനി.

    എം എൽ എ, മന്ത്രി, മുഖ്യമന്ത്രി

    എം എൽ എ, മന്ത്രി, മുഖ്യമന്ത്രി

    ആദ്യമായി വിജയ് രുപാനി എം എല്‍ എ ആകുന്നത്. അത്തവണ തന്നെ മുഖ്യമന്ത്രിയുമായി. 2014 ലാണ് രുപാനി ഗുജറാത്ത് അസംബ്ലിയിലെത്തുന്നത്. ട്രാന്‍സ്‌പോര്‍ട്ട്, തൊഴില്‍, ജലം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു വിജയ് രുപാനി. പാര്‍ട്ടി പ്രസിഡണ്ട് കസേരയില്‍ താന്‍ തൃപ്തനാണ് എന്ന് പറഞ്ഞയാളാണ് രുപാനി.

    എ ബി വിപി, ആർ എസ് എസ്

    എ ബി വിപി, ആർ എസ് എസ്

    മ്യാൻമറിലെ യംഗൂണിലാണ് വിജയ് രൂപാനി ജനിച്ചത്. എ ബി വി പി പ്രവർത്തകനായി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രുപാനിയുടെ തുടക്കം. 1971 ല്‍ ആര്‍ എസ് എസിലെത്തി. ജനസംഘത്തിന്റെ ഭാഗമായിരുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ രുപാനി ബി ജെ പി ഗുജറാത്ത് ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. രാജ്‌കോട്ട് മേയറും രാജ്യസഭ എം പിയുമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തുടക്കം കുറിച്ചു.

    മുഖ്യമന്ത്രി കസേരയിലേക്ക്

    മുഖ്യമന്ത്രി കസേരയിലേക്ക്

    വാജുഭായ് വാല രാജിവെച്ച ഒഴിവിലാണ് 2014 ല്‍ രാജ്‌കോട്ടില്‍ നിന്ന് മത്സരിച്ച് രുപാനി നിയമസഭാംഗമായത്. ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രി പദം രാജിവെച്ചപ്പോൾ നിതിന്‍ പട്ടേലിനെ തള്ളി ബി ജെ പി വിജയ് രുപാനിയെ മുഖ്യമന്ത്രിയാക്കി. എന്തായാലും പാർട്ടിയുടെ പ്രതീക്ഷകൾ തെറ്റിയില്ല എന്ന് തന്നെ വേണം പറയാൻ.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+