സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലെത്തി, ഹൈദരാബാദിലെത്തിയത് 1,50,000 ഡോസ് സ്പുട്‌നിക് വാക്‌സിന്‍
ഹൈദരാബാദ്: കൊവിഡ് പ്രതിരോധത്തിനായുളള സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലെത്തി. ആദ്യ ബാച്ച് വാക്‌സിന്‍ ആണ് ഹൈദരാഹബാദില്‍ എത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയില്‍ നിന്നുളള പ്രത്യേക വിമാനത്തില്‍ ആണ് വാക്‌സിന്‍ എത്തിയത്.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
1,50,000 ഡോസ് സ്പുട്‌നിക് വാക്‌സിന്‍ ആണ് ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 30 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ഈ മാസം റഷ്യയില്‍ നിന്ന് ഇന്ത്യയില്‍ എത്തും. സ്പുട്‌നിക് വാക്‌സിന്റെ ഇന്ത്യയിലെ പങ്കാളികളായ ഡോ. റെഡ്ഡി ലബോറട്ടറീസിലേക്കാണ് വാക്‌സിന്‍ എത്തുന്നത്. രാജ്യത്ത് ഇന്ന് മുതല്‍ 18 മുതല്‍ 45 വയസ്സ് വരെ പ്രായമുളളവര്‍ക്കുളള വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുകയാണ്.

സ്പുട്‌നിക് വാക്‌സിന്‍ വിതരണം നടത്തുന്നതിന് കസൗളിയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയില്‍ നിന്ന് അടിയന്തര അനുമതി തേടും. റഷ്യയില്‍ നിന്ന് 150,000 ഡോസ് സ്പുട്‌നിക് വാക്‌സിന്‍ ഹൈദരാബാദില്‍ എത്തിയിരിക്കുന്നു എന്ന് അറിയിക്കാന്‍ വളരെ സന്തോഷമുണ്ട്. സുപ്രധാനമായ അനുമതികള്‍ ലഭിച്ചതിന് ശേഷം വിതരണം നടത്തും. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാവും എന്ന് ഡോ. റെഡ്ഡിസ് ലബോറട്ടറീസ് സിഇഒ ദീപക് സപ്ര പ്രതികരിച്ചു.
ആരാധകര്‍ കാത്തിരുന്ന ഹന്‍സിക മോട്ട്വാനിയിടെ ഫോട്ടോഷൂട്ട് എത്തി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications