കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈന്യത്തിലും കൊറോണ; രോഗം ബാധിച്ചത് ഇറാന്‍ സന്ദര്‍ശിച്ച പിതാവില്‍ നിന്ന്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈന്യത്തില്‍ ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ലഡാക്കിലെ കരസേന വിഭാഗത്തിലെ ലാന്‍സ് നായിക് റാങ്കിലെ ജവാനാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ചത്. സൈനികന്റെ പിതാവ് ഈയടുത്ത് ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയി തിരിച്ചെത്തിത്തിയതാണ്. ഇദ്ദേഹത്തില്‍ നിന്നാണ് വൈറസ് ബാധയേറ്റത്. പിതാവിന് നേരത്തെ തന്നെ കൊറോണ സ്ഥിരീകരിച്ചിരുന്നെന്ന് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

inidn army

സൈനികന്റെ പിതാവ് ഇറാനില്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത് ഫെബ്രുവരി 27നാണ് മടങ്ങിയെത്തിയത്. സൈന്യത്തിലെ ആദ്യത്തെ കൊറോണ പോസിറ്റീവ് കേസാണിതെന്നും സൈനികനും കുടുംബവും അടക്കം എല്ലാവരും ക്വാറന്റൈനിലാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈനികന്റെ പിതാവ് ഫെബ്രുവരി 29 മുതല്‍ ലഡാക്ക് ഹാര്‍ട്ട് ഫൗണ്ടേഷനില്‍ നീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഫലം പോസിറ്റീവായത്. ഇപ്പോള്‍ എസ്എന്‍എം ആശുപത്രിയിലാണ് പിതാവ് ചികിത്സയില്‍ കഴിയുന്നതെന്ന് സൈന്യം അറിയിച്ചു.

34കാരനായ സൈനികന്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 1 വരെ ലീവിലായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 1നാണ് ജോലിയില്‍ പ്രവേശിച്ചത്. അവധി ദിവസങ്ങളില്‍ ഇദ്ദേഹം കുടുംബവുമായി അടുത്ത് ഇടപഴകിയിരുന്നു. പിതാവിന്റെ ഫലം പോസിറ്റീവായതോടെ സൈനികനെ മാര്‍ച്ച് ഏഴ് മുതലാണ് നിരീക്ഷണത്തിനയച്ചത്. ഇദ്ദേഹം ഇപ്പോള്‍ എസ്എന്‍എം ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലാണ്. ഇദ്ദേഹത്തിന്റെ സഹോദരി, ഭാര്യയടക്കമുള്ള എല്ലാ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം വന്നതോടെ എല്ലാ പരിശീലനങ്ങളും സൈന്യം മാറ്റിവച്ചിരുന്നു. മാര്‍ച്ച് 23നായിരുന്നു സൈന്യത്തിന്റെ മിക്ക വിഭാഗങ്ങളിലും പരീശീലനം ആരംഭിക്കേണ്ടിയിരുന്നത്. വൈറസ് വ്യാപനം തടയുന്നതിനായി വന്‍ മുന്‍കരുതലുകളാണ് സൈന്യം സ്വീകരിച്ചു പോരുന്നത്. കൂടാതെ സൈന്യത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്യാമ്പുകളില്‍ ഐസോലേഷനു വേണ്ടിയുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Virus uncontrollably spreading world wide | Oneindia Malayalam

അതേസമയം, കേന്ദ്രഭരണ പ്രദേശമായ ജമ്മുവിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ പ്രവേശനം ഇപ്പോള്‍ അനുവദിക്കുന്നില്ല. കൊറോണ പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായാണിത്. രാജ്യത്ത് ഇതിനോടകം തന്നെ വിദേശികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുട എണ്ണം 148 ആയി. വിദേശികളടക്കമുള്ളവരുടെ കണക്കുകളാണിത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഫലങ്ങള്‍ പോസിറ്റീവായത് മഹാരാഷ്ട്രയിലാണ്. ഇതുവരെ മൂന്ന് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് മുന്‍ കരുതലിന്റെ ഭാഗമായി വലിയ നടപടികളാണ് രാജ്യം സ്വീകരിച്ചു പോരുന്നത്. രാജ്യാതിര്‍ത്തിയിലെ 18ഓളം ചെക്ക് പോസ്റ്റുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് അടച്ചിരുന്നു.

English summary
The First Coronavirus Positive Case Indian Army As Jawan In Ladakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X