റഫാല്‍ യുദ്ധ വിമാനം പറത്താന്‍ ഇനി വനിതാ പൈലറ്റും, ഓഗസ്റ്റ് മുതല്‍ പരിശീലനത്തിൽ
ദില്ലി: റഫാല്‍ വിമാനം പറത്താന്‍ ഇനി വനിതാ പൈലറ്റും. നിലവില്‍ മിഗ് 21 വിമാനം പറത്തുന്ന വനിതാ പൈലറ്റാണ് റാഫേല്‍ പറത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് മുതല്‍ റാഫേല്‍ യുദ്ധ വിമാനം പറത്താനുളള പരിശീലനം നേടുകയാണ് ഈ വനിതാ പൈലറ്റ് എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2016ലാണ് യുദ്ധവിമാനങ്ങള്‍ പറത്തുന്നതിന് വനിതാ പൈലറ്റുമാരേയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച് തുടങ്ങിയത്. അന്ന് മുതല്‍ ഇന്ത്യന്‍ വ്യോമസേന 10 വനിതാ പൈലറ്റുമാരെ ആണ് സേനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി പേര് പരിശീലനം നേടിക്കൊണ്ടിരിക്കുന്നുമുണ്ട്. റാഫേല്‍ വിമാനം പറത്തുന്നതിനുളള കണ്‍വേര്‍ഷന്‍ പരിശീലനത്തിലാണ് വനിതാ പൈലറ്റ്. ഒരു വിമാനം പറത്തുന്നതില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് കണ്‍വേര്‍ഷന്‍ പരിശീലനം നല്‍കുന്നത്.

അടുത്തിടെയാണ് ഫ്രാന്‍സില്‍ നിന്നും 5 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ അംബാലയിലെ ഗോള്‍ഡണ്‍ ആരോസ് സ്ക്വാഡ്രോണിലെത്തിയത്. ആഗസ്റ്റ് മുതല്‍ ലഡാക്കിലടക്കം റാഫേല്‍ വിമാനങ്ങള്‍ പറക്കല്‍ നടത്തിയിരുന്നു. പൂര്‍ണമായും സേവന സജ്ജമാക്കുന്നതിന്റെ ഭാഗമായി ലേയില്‍ റാഫേല്‍ എത്തിച്ചിരുന്നു. ഒക്ടോബറിലും നവംബറിലുമായി കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ രാജ്യത്തെത്തും. 2021ഓട് കൂടി കരാര്‍ പ്രകാരമുളള 36 റഫാല്‍ വിമാനങ്ങളും രാജ്യത്തെത്തും.
നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിട്ടുളള വനിതാ പൈലറ്റുകള്‍ സു-30എംകെഐ വിമാനങ്ങളും മിഗ്-29 യുപിജി അടക്കമുളള വിമാനങ്ങളും പറത്തുന്നവരാണ്. 2016ല്‍ ഫ്ളൈറ്റ് ലഫ്. അവനി ചതുര്‍വേദി, ഫ്ളൈറ്റ് ലഫ്.ഭവന്ന കാന്ത്, ഫ്ളൈറ്റ് ലഫ്. മോഹന സിംഗ് എന്നിവരാണ് രാജ്യത്തെ ആദ്യമായി പോര്‍വിമാനങ്ങള്‍ പറത്തിയ വനിതാ പൈലറ്റുകള്‍. 4231 പൈലറ്റുമാരെയാണ് വ്യോമസേനയ്ക്ക് ആവശ്യമുളളത്. നിലവില്‍ എണ്ണത്തില്‍ 300 പേരുടെ കുറവുണ്ട്. പോര്‍വിമാനങ്ങളിലും യാത്രാവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായാണ് പൈലറ്റുമാരെ വിന്യസിച്ചിരിക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications