കളി തുടങ്ങിയിട്ടേ ഉളളൂ ഉദ്ധവ് താക്കറെ, ജയിലിന് പുറത്തിറങ്ങിയതിന് പിറകെ വെല്ലുവിളിച്ച് അർണബ് ഗോസ്വാമി
ദില്ലി: സുപ്രീം കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. കളി തുടങ്ങിയിട്ടേ ഉളളൂ എന്നാണ് അര്‍ണബിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് തലോജ ജയിലില്‍ നിന്നും അര്‍ണബ് ഗോസ്വാമി പുറത്ത് ഇറങ്ങിയത്.
ഉദ്ധവ് താക്കറെ, ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കണം. നിങ്ങള്‍ തോറ്റിരിക്കുന്നു. നിങ്ങളെ തോല്‍പ്പിച്ചിരിക്കുകയാണ്. ഉദ്ധവ് താക്കറെ, നിങ്ങള്‍ എന്നെ പഴയ, ഒരു വ്യാജ കേസില്‍ അറസ്റ്റ് ചെയ്തു. എന്നിട്ട് നിങ്ങള്‍ എന്നോട് മാപ്പ് പറയുക പോലും ചെയ്തില്ല. കളി തുടങ്ങിയിട്ടേ ഉളളൂ എന്നാണ് അര്‍ണബ് ഗോസ്വാമി പറഞ്ഞത്.

ജാമ്യം നേടി പുറത്തിറങ്ങിയ ഉദ്ധവ് നേരെ റിപ്പബ്ലിക് ചാനല്‍ സ്റ്റുഡിയോയിലേക്കാണ് പോയത്. ചാനലില്‍ വെച്ചാണ് ഉദ്ധവ് താക്കറെയ്ക്ക് എതിരെ അര്‍ണബ് തുറന്ന യുദ്ധ പ്രഖ്യാപനം നടത്തിയത്. ജയിലില്‍ നിന്ന് പോലും താന്‍ ചാനല്‍ നടത്തുമെന്നും താക്കെറെയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അര്‍ണബ് പറഞ്ഞു. നവംബര്‍ 8 മുതല്‍ മൂന്ന് ദിവസം അര്‍ണബ് തലോജ ജയിലില്‍ ആയിരുന്നു.
ജയിലില്‍ വെച്ച് മൂന്ന് വട്ടം തന്നെ പോലീസ് ചോദ്യം ചെയ്തതായി അര്‍ണബ് വ്യക്തമാക്കി. അര്‍ണബിന് ജയിലില്‍ വെച്ച് മൊബൈല്‍ ഫോണ്‍ നല്‍കിയതിന് രണ്ട് ജയില്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് മുംബൈ പോലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിന്റെ പേരില്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനെതിരെയും അര്‍ണബ് ഗോസ്വമി ചാനലില്‍ വെച്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നേരത്തെ ബോംബെ ഹൈക്കോടതി അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചിരുന്നു. പിന്നീടാണ് സുപ്രീം കോടതി അര്‍ണബിന് ജാമ്യം നല്‍കിയത്. 2018ലെ കേസുമായി ബന്ധപ്പെട്ടായിരുന്നു അര്‍ണബിന്റെ അറസ്റ്റ്.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications