കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളി തുടങ്ങിയിട്ടേ ഉളളൂ ഉദ്ധവ് താക്കറെ, ജയിലിന് പുറത്തിറങ്ങിയതിന് പിറകെ വെല്ലുവിളിച്ച് അർണബ് ഗോസ്വാമി

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. കളി തുടങ്ങിയിട്ടേ ഉളളൂ എന്നാണ് അര്‍ണബിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് തലോജ ജയിലില്‍ നിന്നും അര്‍ണബ് ഗോസ്വാമി പുറത്ത് ഇറങ്ങിയത്.

എരുമേലിയിലും പൂഞ്ഞാറിലുമടക്കം മുസ്ലീം ലീഗ് തനിച്ച് മത്സരത്തിന്, യുഡിഎഫിൽ കലാപക്കൊടിഎരുമേലിയിലും പൂഞ്ഞാറിലുമടക്കം മുസ്ലീം ലീഗ് തനിച്ച് മത്സരത്തിന്, യുഡിഎഫിൽ കലാപക്കൊടി

ഉദ്ധവ് താക്കറെ, ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കണം. നിങ്ങള്‍ തോറ്റിരിക്കുന്നു. നിങ്ങളെ തോല്‍പ്പിച്ചിരിക്കുകയാണ്. ഉദ്ധവ് താക്കറെ, നിങ്ങള്‍ എന്നെ പഴയ, ഒരു വ്യാജ കേസില്‍ അറസ്റ്റ് ചെയ്തു. എന്നിട്ട് നിങ്ങള്‍ എന്നോട് മാപ്പ് പറയുക പോലും ചെയ്തില്ല. കളി തുടങ്ങിയിട്ടേ ഉളളൂ എന്നാണ് അര്‍ണബ് ഗോസ്വാമി പറഞ്ഞത്.

arnab

ജാമ്യം നേടി പുറത്തിറങ്ങിയ ഉദ്ധവ് നേരെ റിപ്പബ്ലിക് ചാനല്‍ സ്റ്റുഡിയോയിലേക്കാണ് പോയത്. ചാനലില്‍ വെച്ചാണ് ഉദ്ധവ് താക്കറെയ്ക്ക് എതിരെ അര്‍ണബ് തുറന്ന യുദ്ധ പ്രഖ്യാപനം നടത്തിയത്. ജയിലില്‍ നിന്ന് പോലും താന്‍ ചാനല്‍ നടത്തുമെന്നും താക്കെറെയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അര്‍ണബ് പറഞ്ഞു. നവംബര്‍ 8 മുതല്‍ മൂന്ന് ദിവസം അര്‍ണബ് തലോജ ജയിലില്‍ ആയിരുന്നു.

Recommended Video

cmsvideo
Republic tv editor Arnab Goswami granted bail by Supreme Court | Oneindia Malayalam

'ആരെയും കാണിക്കാതെ കത്തിച്ചു കളയാൻ ശ്രമം നടക്കുന്നു', സന്ധ്യയുടെ മരണത്തിൽ സംവിധായകൻ വീണ്ടും'ആരെയും കാണിക്കാതെ കത്തിച്ചു കളയാൻ ശ്രമം നടക്കുന്നു', സന്ധ്യയുടെ മരണത്തിൽ സംവിധായകൻ വീണ്ടും

ജയിലില്‍ വെച്ച് മൂന്ന് വട്ടം തന്നെ പോലീസ് ചോദ്യം ചെയ്തതായി അര്‍ണബ് വ്യക്തമാക്കി. അര്‍ണബിന് ജയിലില്‍ വെച്ച് മൊബൈല്‍ ഫോണ്‍ നല്‍കിയതിന് രണ്ട് ജയില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് മുംബൈ പോലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിന്റെ പേരില്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനെതിരെയും അര്‍ണബ് ഗോസ്വമി ചാനലില്‍ വെച്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നേരത്തെ ബോംബെ ഹൈക്കോടതി അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചിരുന്നു. പിന്നീടാണ് സുപ്രീം കോടതി അര്‍ണബിന് ജാമ്യം നല്‍കിയത്. 2018ലെ കേസുമായി ബന്ധപ്പെട്ടായിരുന്നു അര്‍ണബിന്റെ അറസ്റ്റ്.

നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാറിനെതിരെ ജ്യോതികുമാർ ചാമക്കാല, സിസിടിവി ദൃശ്യം പുറത്ത് വിട്ടുനടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാറിനെതിരെ ജ്യോതികുമാർ ചാമക്കാല, സിസിടിവി ദൃശ്യം പുറത്ത് വിട്ടു

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പിടിക്കാൻ ബിജെപി, രംഗത്ത് ഇറക്കുന്നത് സംസ്ഥാന നേതാവിനെതിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പിടിക്കാൻ ബിജെപി, രംഗത്ത് ഇറക്കുന്നത് സംസ്ഥാന നേതാവിനെ

English summary
The game has just begun, Arnab Goswami warns Maharashtra CM Uddhav Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X