ആരാണ് കലാം എന്ന പുസ്തകത്തിന് പിന്നില്‍ ഒരു കഥയുണ്ട്
ആരാണ് എ പി ജെ അബ്ദുള്‍ കലാം - കടുപ്പമുള്ള ചോദ്യമാണ്. പക്ഷേ ഈ ചോദ്യത്തിന് കലാം പറഞ്ഞ ഒരുത്തരമുണ്ട്. ഒരു നല്ല മനുഷ്യന് എന്നായിരുന്നു ആ ഉത്തരം. കഴിഞ്ഞില്ല ചോദ്യം ചോദിച്ച കൊച്ചുമിടുക്കിയോടുള്ള ഇഷ്ടം ഒരു പുസ്തകത്തിലൂടെയാണ് കലാം പ്രകടിപ്പിച്ചത്. 'ആരാണ് കലാം, ഒരു നല്ല മനുഷ്യന്' എന്ന പുസ്തകത്തിന്റെ പിന്നിലുള്ള മിടുക്കിക്കുട്ടിയെക്കുറിച്ചാണ് ഈ പറയുന്നത്.
അബ്ദുള്‍ കലാമിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം....
2001 ല്‍ തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ നിന്നുള്ള സുദര്കോടി സുകുമാര്‍ എന്ന 14 കാരിയാണ് അബ്ദുള്‍ കലാമിനോട് ഈ ചോദ്യം ചോദിച്ചത്. താഴെപറയുന്നവയില്‍ നിന്നും നിങ്ങള്‍ ആരെന്ന് തിരഞ്ഞെടുക്കുക - ശാസ്ത്രജ്ഞന്, തമിഴന്, മനുഷ്യന്, ഇന്ത്യക്കാരന് എന്നിവയായിരുന്നു ഓപ്ഷനുകള്‍. കലാമിന്റെ ഉത്തരം ഇങ്ങനെയായിരുന്നു - മറ്റ് മൂന്നും കാണാവുന്ന ഒരു നല്ല മനുഷ്യന്. കലാം കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന ഒരു മാസികയിലാണ് ഈ ചോദ്യവും ഉത്തരവും അച്ചടിച്ചുവന്നത്.

ഈ ചോദ്യവും ഉത്തരവും പക്ഷേ അവിടം കൊണ്ട് തീര്‍ന്നില്ല. 2003ല്‍ ദില്ലിയില്‍ വെച്ച് നടക്കുന്ന ഒരു പുസ്തക പ്രകാശനത്തിന് സുദര്കോടിക്ക് ക്ഷണം കിട്ടി. പുസ്തകം പ്രകാശനം ചെയ്യുന്നത് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി. കലാമിന്റെ സഹായിയും സുഹൃത്തുമായ ആര് രാമനാഥനാണ് പുസ്തകം എഴുതിയത്. എ പി ജെ അബ്ദുള്‍ കലാം അപ്പോഴേക്കും ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്നു.
പുസ്തക പ്രകാശനവും കഴിഞ്ഞ് രാഷ്ട്രപതി ഭവനിലെത്തി സുദര്കോടിയും കുടുംബവും എ പി ജെ അബ്ദുള്‍ കലാമിനെ കണ്ടു. പുസ്തകത്തിന് ഈ പേര് മതിയെന്ന് രാമനാഥനോട് കലാം തന്നെയാണത്രെ നിര്‍ദേശിച്ചത്. ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി ടെകും സിംഗപ്പൂരില്‍ നിന്നും പി എച്ച് ഡിയും കഴിഞ്ഞ ശേഷം ഇപ്പോള്‍ ചെന്നൈ ഐ ഐ ടിയില്‍ ഗവേഷകയാണ് 12 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പുസ്തകത്തിന് കാരണക്കാരിയായ സുദര്കോടി.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications