• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉത്തര്‍ പ്രദേശില്‍ 14 കാരിയെ കൊന്ന് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; അയല്‍വാസി അറസ്റ്റില്‍

  • By S Swetha

ജലൂണ്‍: ഉത്തര്‍പ്രദേശിലെ ജലൂണില്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ 14കാരിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി അയല്‍വാസിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടോ ഇല്ലയോ എന്ന് അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. ജലൂണ്‍ ജില്ലയിലെ അറ്റാ പ്രദേശത്ത് താമസിക്കുന്ന പെണ്‍കുട്ടി ശനിയാഴ്ച വൈകുന്നേരം ചില ജോലി തീര്‍ക്കാന്‍ പുറത്തിറങ്ങിയെങ്കിലും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അവളുടെ മാതാപിതാക്കള്‍ അന്ന് രാത്രി തന്നെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പുറത്തു വന്ന ശബ്ദസന്ദേശം തന്‍റേത് തന്നെ; എന്നാല്‍ ഇതിലും ചില കളികള്‍ നടന്നു, നാസിലിന്‍റെ പ്രതികരണം

തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് മുമ്പ് പീഡനത്തിനും ബലാത്സംഗത്തിനും സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. കുട്ടിയുടെ വസ്ത്രങ്ങള്‍ കീറുകയും കണ്ണുകള്‍ പുറത്തേക്ക് ചൂഴ്‌ന്നെടുക്കുകയും ചെയ്തുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ രഞ്ജിത് അഹിര്‍വാറിനെ ഐപിസി 302, 363 വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ടെന്ന് ജലന്‍ സീനിയര്‍ കോപ്പ് അവദേശ് സിങ്ങിനൊപ്പം ക്രൈം സംഭവസ്ഥലം സന്ദര്‍ശിച്ച ഡിഐജി (ഝാന്‍സി സോണ്‍) സുഭാഷ് സിംഗ് ബാഗേല്‍ പറഞ്ഞു.

''സെക്ഷന്‍ 376 (ബലാത്സംഗം) പ്രകാരമുള്ള കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരു ബന്ധുവിനെ മാനഭംഗപ്പെടുത്തിയെന്നും ഇയാള്‍ക്കെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു. എന്നാല്‍ ഈ പരാതി റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയി. തുടര്‍നടപടികള്‍ക്ക് മുമ്പ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. അറസ്റ്റുചെയ്ത ആളെ ചോദ്യം ചെയ്യുകയാണെന്നും ഡിഐജി പറഞ്ഞു.

English summary
The girl was killed in up; Neighbor arrested in the incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more