ഇന്ത്യൻ പാരമ്പര്യങ്ങളുടെ മഹത്വം അയോധ്യയിൽ പ്രതിഫലിക്കണം;അവലോകന യോഗത്തിൽ പ്രധാനമന്ത്രി
ലഖ്നൗ; അയോധ്യ ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വവും നമ്മുടെ വികസന പരിവര്‍ത്തനത്തിന്റെ മികവും പ്രതിഫലിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അയോധ്യ വികസന പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.അയോദ്ധ്യ ആത്മീയവും ശ്രേഷ്ഠവുമാണ്. ഈ നഗരത്തിലെ മാനവിക മൂല്യങ്ങള്‍ അത്യന്താധുനിക അടിസ്ഥാന സൗകര്യങ്ങളുമായി വിളക്കിച്ചേര്‍ക്കണം. അത് വിനോദ സഞ്ചാരികളും തീര്‍ഥാടകരും ഉള്‍പ്പെടെ ഏവര്‍ക്കും പ്രയോജനപ്രദമാകുമെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

അയോദ്ധ്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഭാവികൂടി കണക്കിലെടുത്തു തുടരുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അയോദ്ധ്യയുടെ അടുത്ത വികസനക്കുതിപ്പിലേക്കുള്ള ആക്കം കൂട്ടാന്‍ സമയമായിരിക്കുന്നു. ജീവിതത്തിലൊരിക്കലെങ്കിലും അയോദ്ധ്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം വരും തലമുറകള്‍ക്ക് അനുഭവപ്പെടണം.ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവ് ശ്രീരാമന് ഉണ്ടായിരുന്നതുപോലെ, പൊതുജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ മികച്ച പങ്കാളിത്ത മനോഭാവത്തോടെ അയോദ്ധ്യയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നഗരത്തിന്റെ വികസനത്തിന് നമ്മുടെ സമര്‍ത്ഥരായ ചെറുപ്പക്കാരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
യോഗത്തിൽ മുഖ്യമന്ത്രി അയോധ്യ വികസന ദർശന രേഖ പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. ആത്മീയ കേന്ദ്രം, ആഗോള വിനോദസഞ്ചാര കേന്ദ്രം, സുസ്ഥിര സ്മാര്‍ട്ട് നഗരം എന്നീ നിലകളിലാണ് അയോദ്ധ്യയുടെ വികസനം വിഭാവനം ചെയ്യുന്നത്.വിനോദസഞ്ചാര സൗകര്യ കേന്ദ്രം, ലോക നിലവാരത്തിലുള്ള മ്യൂസിയം എന്നിവയും നിര്‍മിക്കും.സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മതിയായ പരിഗണന നല്‍കുന്നതുള്‍പ്പെടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി നഗരം വികസിപ്പിക്കും. സ്മാര്‍ട്ട് നഗര അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗിച്ച് ഗതാഗത നിര്‍വഹണവും ആധുനിക രീതിയില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
ഹോട്ട് ലുക്കില്‍ തിളങ്ങി ഇഷ ഗുപ്ത; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications