'താരമായി ഇൻസ്പെക്ടർ മഹേശ്വരി'; മഴക്കെടുതിയിൽ യുവാവിനെ രക്ഷപ്പെടുത്തിയത് അത്ഭുതകരമായി!
ചെന്നൈ: തമിഴ്നാട്ടിലെ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ സത്പ്രവൃത്തി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചെന്നൈയിലെ ടി.പി ചൈത്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജേശ്വരിയാണ് സോഷ്യൽ മീഡിയയിലെ താരം. മഴക്കെടുതിയുടെ ഭാഗമായി തമിഴ്നാട്ടിലെ വിവിധ ജില്ലകൾ വെള്ളക്കെട്ടിൽ തുടരുകയാണ്. കിൽപ്പാക്കിൽ വെള്ളക്കെട്ടിൽ പുതഞ്ഞ് ജീവൻ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയ ഉദയകുമാർ എന്ന യുവാവിനെ ഇൻസ്പെക്ടർ തോളിൽ ചുമന്ന് കൊണ്ടുപോകുന്നതാണ് വീഡിയോദൃശ്യങ്ങളിലുള്ളത്. ജീവശ്വാസമുണ്ടായിരുന്ന യുവാവിനെ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തിൽ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. നിമിഷനേരം കൊണ്ടു തന്നെ വീഡിയോ വൈറലാവുകയായിരുന്നു.

മഴക്കെടുതി രൂക്ഷമായ ചെന്നൈ അടക്കമുള്ള തമിഴ്നാടിൻ്റെ വിവിധ പ്രദേശങ്ങളിൽ വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. പലയിടത്തും വെള്ളം കയറി വീടുകൾ നശിച്ചു. ആളുകളുടെ ജീവൻ പോലും അപകടത്തിലായി. എന്നാൽ, ഇപ്പോഴിതാ ഇത്തരത്തിൽ അപകടത്തിൽപ്പെട്ട ഉദയകുമാർ എന്ന 25 വയസ്സുള്ള യുവാവിനെ പൊലീസ് ഉദ്യോഗസ്ഥയായ മഹേശ്വരിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണ് എങ്ങും കാണാൻ കഴിയുന്നത്.
ഹോട്ട് ലുക്കില്‍ ഞെട്ടിച്ച് നയന; പുതിയ മേക്കോവര്‍ ഏറ്റെടുത്ത് ആരാധകര്‍

മഹേശ്വരിയും പൊലീസ് സംഘവും സ്ഥലത്തെത്തി യുവാവിനെ പരിശോധിക്കുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. കുടുങ്ങിക്കിടന്ന സ്ഥലത്തു നിന്ന് ഉദയകുമാർ എന്ന യുവാവിനെ മഹേശ്വരി തോളിൽ എടുത്ത് പോലീസ് ജീപ്പിനു സമീപം എത്തിച്ച് അദ്ദേഹത്തിന് ബെഡ്ഷീറ്റും തുണികളും നൽകി ഒരു ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുമ്പോഴാണ് സ്വകാര്യ വാഹനം ഇയാളെ ആശുപത്രിയിൽ എത്തിക്കാനായി കടന്നുവരുന്നത്. തന്നോടൊപ്പം ഉണ്ടായിരുന്ന പൊലീസ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരെയും ഓട്ടോയിൽ അയാൾക്കൊപ്പം ആ ഇൻസ്പെക്ടർ ആശുപത്രിയിലേക്ക് വിട്ടു.

കിൽപ്പാക്കിൽ ഒരാൾ മരിച്ചു കിടക്കുന്നതായുള്ള വിവരം കിട്ടിയതിനെ തുടർന്നാണ് പൊലീസ് സംഘം ഇവിടെയെത്തുന്നത്. ശേഷം ഇവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ഉള്ളുലയ്ക്കുന്നതായിരുന്നു. പകുതി ജീവൻ നഷ്ടപ്പെട്ട നിലയിലായിരുന്നു ആ മനുഷ്യൻ. എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയായിരുന്നു ലക്ഷ്യം. 108 ആംബുലൻസിനായി കാത്തുനിൽക്കാതെയാണ് യുവാവിനെ ഉടനടി ആശുപത്രിയിൽ എത്തിക്കുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ വാക്കുകളാണിത്.

ഉദയകുമാർ കിൽപ്പോക്ക് ശ്മശാനത്തിലാണ് ജോലി ചെയ്യുന്നത്. "അയാൾക്ക് 25 വയസ്സുണ്ട്. സമീപത്ത് അമ്മയോടൊപ്പമാണ് താമസിക്കുന്നത്. അവൻ കിടന്നിരുന്ന സെമിത്തേരിക്കുള്ളിൽ വെള്ളമുണ്ടായിരുന്നു. അദ്ദേഹം എത്രനേരം അവിടെ ഉണ്ടായിരുന്നുവെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. പക്ഷേ കനത്ത മഴ പെയ്തിരുന്നു. സെമിത്തേരിക്കുള്ളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു

സംഭവം വാർത്താ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുറംലോകം അറിഞ്ഞതോടെ ഇൻസ്പെക്ടർ താരമാവുകയായിരുന്നു. ''ഇൻസ്പെക്ടർ താരമാണ്" എന്നായിരുന്നു മാധ്യമപ്രവർത്തക ദിവ്യ ചന്ദ്രബാബു ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഓഗസ്റ്റിൽ നടന്ന കുട്ടികളെ കടത്തൽ, ലൈംഗികാതിക്രമം എന്നീ കേസുകളിലും അനധികൃതമായി കഞ്ചാവ് വിറ്റതിന് ഒരു കടയുടമയെ അറസ്റ്റ് ചെയ്തതും ഇൻസ്പെക്ടർ മഹേശ്വരിയായിരുന്നു.












Click it and Unblock the Notifications