കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പ്രതിരോധം: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തുന്നു

  • By Anupama
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ആഭ്യന്തര വാണിജ്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തുന്നു. മാര്‍ച്ച് 24 ന് അര്‍ദ്ധരാത്രി മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരും. ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ നിര്‍ത്തിവെക്കാനാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്.

ആഗോളതലത്തില്‍ കെറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. മാര്‍ച്ച് 24 ാം തിയ്യതി സമയം 23-58 ന് മുന്‍പ് വിമാനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ വിമാന കമ്പനികളോട് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം ചരക്കുകള്‍ കയറ്റിയയക്കുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും അറിയിപ്പുണ്ട്.

flights

ഇന്ന് മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നടത്തുന്നതിനും ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ 20 മണിക്കൂര്‍ സമയം അനുവദനീയമാണെന്ന് സര്‍ക്കാര്‍ നിര്‍ദേശത്തിന് പുറമേ ഇന്ത്യന്‍ വ്യോമയാന റെഗുലേറ്റര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പ്രത്യേക പ്രസ്താവനയിലും പറയുന്നുണ്ട്.

പശ്ചിമ ബംഗാളിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് പുറമേ ആഭ്യന്തര സര്‍വ്വീസുകളും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് മമത പ്രധാനമന്ത്രിക്ക് കത്തയച്ചത്. പശ്ചിമ ബംഗാളില്‍ റോഡ് മാര്‍ഗമുള്ള അന്തര്‍സംസ്ഥാന ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിയിരിക്കുകയാണ്. റെയില്‍ ഗതാഗതലവും നിലച്ചു. ഗതാഗതത്തിന് വിമാന മാര്‍ഗം അനുവദിക്കുന്നത് കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണമാവുമെന്നാണ് മമത അറിയിച്ചത്.

രാജ്യത്ത് ഒരാള്‍ക്കൂടി കെറോണ ബാധിച്ച് മരണപ്പെട്ടിരിക്കുകയാണ്. പശ്ചിമ ബംഗാളിലാണ് ഒരാള്‍ മരണപ്പെട്ടത്. സംസ്ഥാനത്തെ ആദ്യമരണമാണിത്.
ഇതോടെ രാജ്യത്ത് കെറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ത്യയിലൊട്ടാകെ 80 നഗരങ്ങള്‍ കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി മാര്‍ച്ച് 31 വരെ പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂ എന്നീ നഗരങ്ങളുള്‍പ്പെടെയുള്ള നഗരങ്ങളാണ് ഈ പട്ടികയിലുള്ളത്.

മഹാരാഷ്ട്ര, കേരളം, ദില്ലി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ചണ്ഡിഗഡ്, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ പുതുച്ചേരി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നാ കേന്ദ്രഭരണ പ്രദേശങ്ങളും കൊറോണ ഭീതിയെത്തുടര്‍ന്ന് അടച്ചിടും. ബസുകള്‍, ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിന് പുറമേ സ്വകാര്യ വാഹനങ്ങളും ഈ കാലയളവില്‍ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.

English summary
The government has banned all domestic flight operations within India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X