ലോക്ക് ഡൗണിനിടെയിലും മദ്യശാലകള്‍ തുറക്കുന്നു, ഉത്തരവ് പുറപ്പെടുവിച്ച് മേഘാലയ സര്‍ക്കാര്‍
ഷില്ലോംഗ്: രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ രണ്ടാഴ്ച തുടരണമെന്ന തീരുമാനത്തിനിടെയിലും മദ്യ വില്‍പ്പനശാലകള്‍ തുറക്കാന്‍ മേഘാലയ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഈ മാസം 13 മുതല്‍ 17 വരെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ തുറക്കാനാണ് തീരുമാനം. മേഘാലയ എക്സൈസ് കമ്മിഷണര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളോടെയാണ് മദ്യ ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഇനി മദ്യവില്പനശാലകള് ഇല്ലാത്ത സ്ഥലങ്ങളിലുള്ളവര്‍ക്കായി വീട്ടിലേക്ക് മദ്യം എത്തിക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. വീട്ടിലേക്ക് ഹോം ഡെലിവറിയായി മദ്യം എത്തിക്കും. അതിനാല്‍ വിതരണം ചെയ്യാന്‍ താല്പര്യമുള്ള വൈന്‍ ഷോപ്പുകളും ഡെലിവറി പങ്കാളികളും ബന്ധപ്പെട്ടഡെപ്യൂട്ടി കമ്മിഷണറെ സമീപിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇവിടെ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇതിനുള്ള അനുമതി ലഭിക്കുകയുള്ളൂ.
മദ്യശാലകളില്‍ എത്തുന്നവര്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് ജീവനക്കാര്‍ ഉറപ്പാക്കണം. മദ്യ വില്‍പ്പന ശാലകള്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വകുപ്പ് പുറപ്പെടുവിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. മദ്യം വാങ്ങുന്നതിനായി ഒരു വീട്ടില്‍ ഒരാള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ. ഒരു പ്രദേശത്ത് നിന്ന് മറ്റ് പ്രദേശത്തേക്ക് പോയി മദ്യം വാങ്ങാന്‍ അനവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. മദ്യവില്‍പ്പനശാലകളില്‍ മിനിമം ജീവനക്കാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളുവെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം,പശ്ചിമ ബംഗാളിലും മദ്യം വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ മുഖേന ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തിക്കുന്ന പദ്ധതിക്കാണ് ബംഗാള്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഇതിന് വേണ്ടി ഓരോ മദ്യ വില്‍പ്പന ശാലകളിലും പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ നിന്നും ഡെലിവറി പാസ് ലഭ്യമാക്കും.
ഹോം ഡെലിവറിയിലൂടെ മദ്യം വില്ക്കാന് താല്പര്യമുള്ള വ്യാപാരികള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് ഈ പാസ് ലഭ്യമാക്കണം. ഒരു മദ്യശാലകള്‍ക്ക് മൂന്ന് ഡെലിവറി പാസുകള്‍ മാത്രമേ ദിവസേന ലഭ്യമാക്കുകയുള്ളൂ. രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമേ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയാണ് ഡെലിവറി ചെയ്യാനുള്ള സമയം. നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ അടച്ചിട്ട അവസ്ഥയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications