കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണിനിടെയിലും മദ്യശാലകള്‍ തുറക്കുന്നു, ഉത്തരവ് പുറപ്പെടുവിച്ച് മേഘാലയ സര്‍ക്കാര്‍

Google Oneindia Malayalam News

ഷില്ലോംഗ്: രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ രണ്ടാഴ്ച തുടരണമെന്ന തീരുമാനത്തിനിടെയിലും മദ്യ വില്‍പ്പനശാലകള്‍ തുറക്കാന്‍ മേഘാലയ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഈ മാസം 13 മുതല്‍ 17 വരെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ തുറക്കാനാണ് തീരുമാനം. മേഘാലയ എക്‌സൈസ് കമ്മിഷണര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളോടെയാണ് മദ്യ ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

liquor

ഇനി മദ്യവില്‍പനശാലകള്‍ ഇല്ലാത്ത സ്ഥലങ്ങളിലുള്ളവര്‍ക്കായി വീട്ടിലേക്ക് മദ്യം എത്തിക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. വീട്ടിലേക്ക് ഹോം ഡെലിവറിയായി മദ്യം എത്തിക്കും. അതിനാല്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള വൈന്‍ ഷോപ്പുകളും ഡെലിവറി പങ്കാളികളും ബന്ധപ്പെട്ടഡെപ്യൂട്ടി കമ്മിഷണറെ സമീപിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇവിടെ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇതിനുള്ള അനുമതി ലഭിക്കുകയുള്ളൂ.

മദ്യശാലകളില്‍ എത്തുന്നവര്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് ജീവനക്കാര്‍ ഉറപ്പാക്കണം. മദ്യ വില്‍പ്പന ശാലകള്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വകുപ്പ് പുറപ്പെടുവിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. മദ്യം വാങ്ങുന്നതിനായി ഒരു വീട്ടില്‍ ഒരാള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ. ഒരു പ്രദേശത്ത് നിന്ന് മറ്റ് പ്രദേശത്തേക്ക് പോയി മദ്യം വാങ്ങാന്‍ അനവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. മദ്യവില്‍പ്പനശാലകളില്‍ മിനിമം ജീവനക്കാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളുവെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം,പശ്ചിമ ബംഗാളിലും മദ്യം വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ മുഖേന ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തിക്കുന്ന പദ്ധതിക്കാണ് ബംഗാള്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഇതിന് വേണ്ടി ഓരോ മദ്യ വില്‍പ്പന ശാലകളിലും പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ നിന്നും ഡെലിവറി പാസ് ലഭ്യമാക്കും.

ഹോം ഡെലിവറിയിലൂടെ മദ്യം വില്‍ക്കാന്‍ താല്‍പര്യമുള്ള വ്യാപാരികള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് ഈ പാസ് ലഭ്യമാക്കണം. ഒരു മദ്യശാലകള്‍ക്ക് മൂന്ന് ഡെലിവറി പാസുകള്‍ മാത്രമേ ദിവസേന ലഭ്യമാക്കുകയുള്ളൂ. രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമേ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയാണ് ഡെലിവറി ചെയ്യാനുള്ള സമയം. നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ അടച്ചിട്ട അവസ്ഥയാണ്.

English summary
The Government Of Meghalaya Has Issued An Order To Open Liquor Shops During Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X