കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന് വരന്‍ മദ്യപിച്ച് 4 മണിക്കൂര്‍ വൈകിയെത്തി; മറ്റൊരാളെ വിവാഹം ചെയ്ത് വധു

Google Oneindia Malayalam News

മുംബൈ: വിവാഹത്തിന് വരന്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് മറ്റൊരാളെ വിവാഹം ചെയ്ത് വധു. മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലാണ് സംഭവം എന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 22 നായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് വൈകിയെത്തിയതാണ് വധുവിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്.

വൈകീട്ട് നാല് മണിക്കാണ് വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ വരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ച് രാത്രി എട്ട് മണിയോടെയാണ് എത്തിയത്. ഇതിനിടെ ഏറെ നേരം കാത്തിരുന്ന വധുവിന്റെ വീട്ടുകാര്‍ ബന്ധുവായ യുവാവിനൊപ്പം വിവാഹം നടത്തുകയായിരുന്നു.

marriage

വരന്‍ വൈകിയെത്തിയതില്‍ വധുവും അവളുടെ കുടുംബവും സുഹൃത്തുക്കളും അതില്‍ അതൃപ്തി പ്രകടിപ്പിച്ചു. വരന്റെ സംഘം മറ്റൊരു ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നും ഉച്ചയ്ക്ക് ശേഷം വധുവിന്റെ ഗ്രാമമായ മല്‍കാപൂര്‍ എന്ന സ്ഥലത്ത് എത്തേണ്ടതുണ്ടെന്നും വധുവിന്റെ പിതാവ് പറഞ്ഞു.

'വരനും സുഹൃത്തുക്കളും മദ്യപിച്ച് നാല് മണിക്ക് പകരം രാത്രി എട്ട് മണിക്ക് മണ്ഡപത്തില്‍ വന്ന് വഴക്കുണ്ടാക്കി. ഞങ്ങളുടെ ബന്ധുവായ ഒരാളുമായി മകളെ വിവാഹം കഴിച്ചു,' വധുവിന്റെ അമ്മ ഇന്ത്യ ടുഡേയോട് പറഞ്ഞു. രാത്രി 8 മണിയോടെ വരനും കുടുംബവും ഗ്രാമത്തിലെത്തിയപ്പോള്‍ അവര്‍ വൈകിയെത്തിയത് ചോദ്യം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റത്തിലേക്ക് നീങ്ങുകയും വധുവിന്റെ സംഘം വരനെയും ബന്ധുക്കളെയും തിരിച്ചയക്കുകയും ചെയ്തു.

വിജയ് ബാബു നടിക്കൊപ്പം ഹോട്ടലിലെത്തി, നിര്‍ണായക സിസിടിവി ദൃശ്യവും സിനിമാക്കാരുടെ സാക്ഷിമൊഴികളും ലഭിച്ചുവിജയ് ബാബു നടിക്കൊപ്പം ഹോട്ടലിലെത്തി, നിര്‍ണായക സിസിടിവി ദൃശ്യവും സിനിമാക്കാരുടെ സാക്ഷിമൊഴികളും ലഭിച്ചു

വധുവിന്റെ മാതാപിതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തവരില്‍ ഒരാളോടും അവന്റെ കുടുംബത്തോടും സംസാരിച്ചു. ഇരുവരും സമ്മതം മൂളിയതോടെ അന്നുതന്നെ ഇരുവരും വിവാഹിതരായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പിന്നീട് വരന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ വരന്‍ നിരക്ഷരനായതിനാല്‍ വിവാഹ ചടങ്ങിനിടെ വധു പിന്‍മാറിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞാനൊരു വിദ്യാസമ്പന്നയാണ്. ഞാന്‍ ബി എഡ് പഠിക്കുകയാണ്. അവന്‍ പൂര്‍ണ്ണമായും നിരക്ഷരനാണ്. എനിക്ക് അവനോടൊപ്പം സന്തോഷമായി നില്‍ക്കാന്‍ കഴിയുമോ? നിങ്ങള്‍ പറയൂ? എനിക്ക് അവനെ വിവാഹം കഴിക്കാന്‍ കഴിയില്ല, എന്നായിരുന്നു വൈറലായ വീഡിയോയില്‍ വധു പറഞ്ഞിരുന്നത്.

ആറ്റിറ്റിയൂഡ്... ആറ്റിറ്റിയൂഡ്; പ്രിയാമണിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ

Recommended Video

cmsvideo
TV ചാനലില്‍ നിന്ന് മലയാള സിനിമയിലെ കോടീശ്വരനായ വിജയ് ബാബു | Oneindia Malayalam

എന്തുകൊണ്ടാണ് നേരത്തെ വിവാഹം കഴിക്കാന്‍ സമ്മതിച്ചതെന്ന് വധുവിനോട് ചോദിച്ചപ്പോള്‍, പണത്തിന് വേണ്ടിയാണ് അച്ഛന്‍ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്നായിരുന്നു യുവതിയുടെ മറുപടി. ഇതിന്റെ വീഡിയോ വൈറലായിരുന്നു.

English summary
The groom arrived 4 hours late for the wedding by drunk bride Marry someone else
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X