Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്തുക്കളുടെ കയ്യിലിരിപ്പ് പണിയായി; വരനെ പിടിച്ച് മരത്തിൽ കെട്ടിയിട്ട് വധുവിന്റെ വീട്ടുകാർ

വിവാഹം ശരിക്കും ഒരു ആഘോഷം ആണെന്നുതന്നെ പറയാം. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്തുചേരുന്ന അവസരം. ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും നിമിഷം. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ചില സംഭവങ്ങൾ ആ ദിവസം മൊത്തത്തിൽ തലകീഴ് മറിക്കാറുണ്ട്. സോഷ്യൽമീഡിയയിൽ അത്തരം സംഭവങ്ങളുടെ വീഡിയോ വൈറൽ ആവാറുമുണ്ട്.

മണ്ഡപത്തിൽ നിന്ന് വധു ഇറങ്ങിപ്പോയ സംഭവവും, താലികെട്ടിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ വരനെ വേണ്ടെന്ന് വെച്ച വധുവിനെക്കുറിച്ചും രണ്ടാം വിവാഹത്തിനിടെ പിടിക്കപ്പെട്ട വരനെക്കുറിച്ചുമൊക്കെ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് മറ്റൊരു കാര്യമാണ്.

Marriage

സംഭവം നടന്നത് ഉത്തർപ്രദേശിലാണ്. വിവാഹത്തിന് ഉള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു, വരനും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിാവഹവേദയിൽ എത്തുകയും ചെയ്തു. കാര്യങ്ങളൊക്കെ നല്ലരീതിയിൽ മുന്നോട്ട് പോകുമ്പോഴാണ് സ്ത്രീധനത്തെക്കുറിച്ച് സംസാരം വന്നത്. ഇതോടെ കാര്യങ്ങൾ ആകെ കൈവിട്ടുപോയി.

സംസാരം തർക്കത്തിൽ എത്തി. വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ വഴക്കായി. ഇതോടെ വിവാഹം നിർത്തിവെച്ചു. വധുവിന്റെ വീട്ടുകാർ വരനെ പിടിച്ച് മരത്തിൽ കെട്ടിയിട്ടു. ഒന്നുരണ്ട് മണിക്കൂറുകൾ ഓളം വരനെ മരത്തിൽ കെട്ടിയിട്ടു. വരന്റെ വീട്ടുകാരും വധുവിന്റെ ബന്ധുക്കളും പലതവണ സംസാരിച്ചുവെങ്കിലും പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ല.

എന്നാൽ ഇതിനൊക്കെ കാരണമായത് വരന്റെ സുഹൃത്തുക്കളായിരുന്നു. ഇവരുടെ മോശം പെരുമാറ്റം സഹിക്കാൻ പറ്റാതായപ്പോൾ വധുവിന്റെ വീട്ടുകാർ താക്കീത് നൽകുകയും വാക്കുതർക്കത്തിലേക്ക് കാര്യമെത്തുകയും ചെയ്തു. വഴക്കിനിടെയാണ് വരൻ സ്ത്രീധനത്തെക്കുറിച്ച് ചോദിച്ചത്. ഇതോടെ ഇതിന്റെ പേരിലായി വഴക്ക്.

സംഭവം അറിഞ്ഞ്‌ മാന്ധാട്ട പോലീസ് സ്‌റ്റേഷനിൽ നിന്ന് പോലീസ് സ്ഥലത്തെത്തി വരനെ മോചിപ്പിച്ച് കസ്റ്റഡിയിവൽ എടുത്തു. ഇരുവിഭാഗവും പോലീസ് സ്‌റ്റേഷനിൽ ഹാജരായെങ്കിലും ഇതുവരെ ഒത്തുതീർപ്പുണ്ടായിട്ടില്ലെന്നും വരന്റെ സുഹൃത്തുക്കൾ മോശമായി പെരുമാറിയതാണ് ഇരുവിഭാഗവും തമ്മിൽ തർക്കത്തിന് കാരണമായതെന്നും ഇതിനിടെ വരൻ അമർജീത് സ്ത്രീധനം ആവശ്യപ്പെട്ടതായും എസ്എച്ച്ഒ മാന്ധാത പറഞ്ഞു."

ഇതുപോലെ അവസാന നിമിഷം സ്ത്രീധനത്തിന്റെ പേരിൽ ഇതിന് പേരിൽ വിവാഹം മുടങ്ങിപ്പോയ സംഭവം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. വിവാഹം നടക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കുമ്പോഴായിരുന്നു സ്ത്രീധനമായി ബൈക്ക് വേണമെന്ന് പറ‍ഞ്ഞ് വരൻ പ്രശ്നം ഉണ്ടാക്കിയത്. ഇതോടെ ആകെ ബഹളം ആയി. ഇതോടെ വധുവിന്റെ വീട്ടുകാർ വരനെ പിടിച്ചി മുറിയിൽ പൂട്ടിയിടുകയും ചെയ്തു. പോലീസ് വന്നശേഷമാണ് വരനെ മുറയിൽ നിന്നും പുറത്തിറക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+