ആഘോഷമായി ചമഞ്ഞ് കല്യാണപ്പന്തലിൽ; താലികെട്ടിന് മുമ്പ് വേദിയിൽ ആദ്യ ഭാര്യയും പോലീസും; പിന്നെ നടന്നത്
വീട്ടുകാർക്കും, സുഹൃത്തുക്കൾക്കുമൊക്കെ സന്തോഷമുള്ള കാര്യമാണ് കല്യാണം. ആഘോഷത്തിന്റെ സന്ദർഭം കൂടിയാണ്. എന്നാൽ ആദ്യ ഭാര്യ അറിയാതെ ഉള്ള രണ്ടാം കല്യാണം ആണെങ്കിൽ. മുകളിൽ പറഞ്ഞതുപോലൊന്നുമാകില്ല കാര്യങ്ങൾ. അത്തരത്തിൽ ആദ്യ ഭാര്യയെ പറ്റിച്ച് രണ്ടാം കല്യാണം ചെയ്യാൻ പോയ ഭർത്താവിന് ഭാര്യ കയ്യോടെ പൊക്കിയ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
ആദ്യ ഭാര്യ അറിയാതെയാണ് രണ്ടാമത് വിവാഹം കഴിക്കാൻ എത്തിയതെങ്കിലും വൻ ആഘോഷത്തോടെ ആയിരുന്നു എത്തിയത്. എന്നാൽ ആദ്യ ഭാര്യ അപ്രതീക്ഷിതമായി വന്നതോടെ കല്യാണ പന്തലിൽ ബഹളമായി. പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

രാം സനേഹി ഘട്ടിലെ ധനോര താക്കുറാൻ നിവാസിയായ വരന്റെ വിവാഹം ലഖിംപൂരിൽ നിന്നുള്ള പെൺകുട്ടിയുമായി നിശ്ചയിച്ചിരുന്നതായി റിപ്പോർട്ട്. വിവാഹം നിശ്ചയിച്ച തീയതിയിൽ, വരൻ തന്റെ ആഘോഷമായി കല്യാണം നടക്കേണ്ട കെപി ബാങ്ക്വറ്റ് ഹാളിൽ എത്തി. എന്നാൽ , വരൻ വിവാഹ വേദിയിൽ പ്രവേശിക്കുന്നതിന് മുമ്പ്, ആദ്യ ഭാര്യയുടെ പരാതിയിൽ കോട്വാലി സദർ പോലീസ് കല്യാണം വേദിയിലെത്തി, വരനെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു.
2015 നവംബറിൽ പ്രതി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതായി ആരോപിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. പിന്നാലെ വരന്റെ ആദ്യ ഭാര്യ ലഖ്‌നൗവിലെ മാൾ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് നൽകിയിരുന്നു. എന്നാൽ , ദമ്പതികൾ ഔദ്യോഗികമായി വേർപിരിഞ്ഞില്ല, ഇപ്പോഴും ഇവരുടെ ബന്ധം നിലനിൽക്കുകയാണ്. ആദ്യത്തെ ഭാര്യ അദ്ദേഹത്തിന്റെ നിയമപരമായ ഭാര്യയാണ്. വരന്റെ രണ്ടാം കല്യാണം അറിഞ്ഞപ്പോൾ അവർ പോലീസിൽ അറിയിക്കുകയും കല്യാണം നിർത്തിവയ്ക്കാൻ അവരോടൊപ്പം കല്യാണ സ്ഥലത്തേക്ക് എത്തുകയും ചെയ്തിരുന്നു.
അതേസമയം, വരന്റെ ആദ്യ വിവാഹത്തെക്കുറിച്ച് വധുവിന്റെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. വിവരമറിഞ്ഞ് അവർ ഉടൻ തന്നെ വിവാഹം നിർത്തി വെച്ചു. വരനും കുടുംബത്തിനും എതിരെ പരാതി നൽകുകയും ചെയ്തു. വധുവിന്റെ വീട്ടുകാരിൽ നിന്ന് കൈപ്പറ്റിയ 11 ലക്ഷം രൂപ തിരികെ നൽകണമെന്നും അവർ വരന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടു. അതേസമയം, നേരത്തേയും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്.
കല്യാണം കഴിഞ്ഞ് നാലാമത്തെ ദിവസം തന്റെ കാമുകിയെ വിവാഹം ചെയ്ത വരനെക്കുറിച്ചുള്ള വാർത്ത വൈറൽ ആയിരുന്നു. ആദ്യത്തെ വിവാഹം വീട്ടുകാർ പറഞ്ഞത് പ്രകാരമായിരുന്നു. എന്നാൽ ഇയാൾ തന്റെ കാമുകിയെ വിവാഹം ചെയ്ത് ഒളിച്ചുജീവിക്കുക ആയിരുന്നു, ഇയാളെ പോലീസ് പിടികൂടിയിരുന്നു.












Click it and Unblock the Notifications