കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയിലെ ചടങ്ങ് നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്; അസുരനെന്ന് ബിജെപി

Google Oneindia Malayalam News

ദില്ലി: കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അയോധ്യ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍ത്തിവെക്കണമെന്നാവശ്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗാണ് ചടങ്ങ് നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യം വളരെ ദോഷകരമാമെന്നു ചടങ്ങില്‍ പങ്കെടുക്കേണ്ട പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

 കൊവിഡ് വ്യാപനം പിടിച്ചുകെട്ടുന്നതില്‍ വീഴ്ച്ചയെന്ന് മുഖ്യമന്ത്രി; കര്‍ശന നിലപാട് സ്വീകരിക്കും കൊവിഡ് വ്യാപനം പിടിച്ചുകെട്ടുന്നതില്‍ വീഴ്ച്ചയെന്ന് മുഖ്യമന്ത്രി; കര്‍ശന നിലപാട് സ്വീകരിക്കും

തറക്കല്ലിടല്‍ കര്‍മ്മം

തറക്കല്ലിടല്‍ കര്‍മ്മം

ആഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിക്കുമെന്നാണ് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് അറിയിച്ചത്. ഏകദേശം 200 പേരെ ഉള്‍പ്പെടുത്തി കൊണ്ട് ചടങ്ങ് നടത്താനിയിരുന്നു തീരുമാനം. എന്നാല്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കാനിരുന്ന നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ്

രാമക്ഷേത്രത്തെ പിന്തുണച്ച് ഇതിനകം തന്നെ കമല്‍നാഥ് ഉള്‍പ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെയാണ് ചടങ്ങ് നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ദിഗ്വിജയ് സിംഗ് രംഗത്തെത്തുന്നത്.

കൊവിഡ്

കൊവിഡ്

മോദിജി, തറക്കല്ലിടല്‍ ചടങ്ങളില്‍ പങ്കെടുത്ത് എത്രപേരെ ആശുപത്രിയിലേക്ക് അയക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. യോഗിജി, ദയവായി താങ്കള്‍ പ്രധാനമന്ത്രിയോട് ഇതിനെക്കുറിച്ച് സംസാരിക്കൂ. നിങ്ങളുടെ നിര്‍ബന്ധം എന്താണ്. ദിഗ്വിജയ് സിംഗ് ചോദിക്കുന്നു. ഇതിനകം തന്നെ അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കേണ്ട പുരോഹിതന്‍, ഉത്തര്‍പ്രദേശ് മന്ത്രി, ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍, അമിത്ഷാ എന്നിവര്‍ക്കെല്ലാം തന്നെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും ദിഗ്വിജയ് സിംഗ് ചൂണ്ടികാട്ടി.

Recommended Video

cmsvideo
Pakistan plans attack in India on August 5 | Oneindia Malayalam
ദുഷ്‌കരമായ സാഹചര്യം

ദുഷ്‌കരമായ സാഹചര്യം

ഇത്രയും ദുഷ്‌കരമായ സാഹചര്യത്തില്‍ യോഗി ആദിത്യനാഥും നരേന്ദ്രമോദിയും എന്തുകൊണ്ട് നിരീക്ഷണത്തില്‍ പോകുന്നില്ലെന്നും 14 ദിവസത്തെ ക്വാറന്റൈന്‍ സാധാരണക്കാര്‍ക്ക് മാത്രമാണോ പ്രധാനമന്ത്രിക്ക് ബാധകമല്ലെയെന്നും ദിഗ്വിജയ് സിംഗ് രൂക്ഷഭാഷയില്‍ ചോദിച്ചു.

ബിജെപി

ബിജെപി

എന്നാല്‍ ദിഗ്വിജയ് സിംഗിന്റെ ട്വീറ്റിന് പിന്നാലെ ബിജെപി രംഗത്തെത്തി. ആദ്യകാലം മുതല്‍ തന്നെ ഞങ്ങള്‍ കാണുന്ന ഒരു കാര്യം എന്താണെന്നാല്‍ എന്തെങ്കിലും നല്ലത് സംഭവിക്കുമ്പോള്‍ അസുരന്മാര്‍ വരും. ദിഗ്വിജയ് സിംഗും അത് തന്നെയാണ് ചെയ്യുന്നത്. മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

ഉമാ ഭാരതി

ഉമാ ഭാരതി

എന്നാല്‍ യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച് ഇതുവരേയും പ്രതികരിച്ചിട്ടില്ല. നിലവില്‍ അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്ന പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന 16 പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തിലാണ് ഉമാഭാരതി. ചടങ്ങിന് ശേഷം പ്രധാന അതിഥികള്‍ മടങ്ങിയ ശേഷം താന്‍ അയോധ്യ സന്ദര്‍ശിക്കുമെന്നാണ് ഉമാ ഭാരതിയുടെ നിലപാട്.

English summary
The groundbreaking ceremony of the Ayodhya Ram Temple should be halted, congress leader digvijaya singh requested Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X