• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിജി സിദ്ധാര്‍ഥ: പ്ലാന്‍റേഷന്‍ മുതലാളിയുടെ മകനില്‍ നിന്ന് ഇന്ത്യയുടെ കോഫി രാജാവിലേക്കുള്ള വളര്‍ച്ച

cmsvideo
  ഇന്ത്യയുടെ കോഫി രാജാവിലേക്കുള്ള വളര്‍ച്ച എങ്ങനെയാണ്? | Oneindia Malayalam

  ബെംഗളൂരു: ചിക്കമംഗളൂരുവിലേക്കുള്ള ബിസിനസ് യാത്രക്കിടെ കാണാതായ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡെ ശ്യംഗലയുടെ സ്ഥാപകനുമായ വിജി സിദ്ധാര്‍ഥിനായി തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് കര്‍ണാടക പോലീസ്. മഗലാപുരത്തിനടത്തുള്ള നേത്രാവദി നദിക്ക് കുറകെയുള്ള പാലത്തില്‍ നിന്നാണ് സിദ്ധാര്‍ഥിനെ കാണാതായത്.

  താൻ പരാജയപ്പെട്ട ബിസിനസ്സുകാരൻ.. താൻ മാത്രമാണ് ഉത്തരവാദി.. സിദ്ധാർഥ അവസാനമായി നൽകിയ സന്ദേശം പുറത്ത്!

  നദിയില്‍ ചാടിയതാണെന്ന നിഗമനത്തില്‍ നേത്രാവതി നദി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. ഇതിനിടയില്‍ ഒരു സംരഭകന്‍ എന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കി കഫേ കോഫി ഡേ ജീവനക്കാക്ക് സിദ്ധാര്‍ഥ് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. അദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായെന്നും ഈ നിലയില്‍ ഇങ്ങനെ തുടരാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്. സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്തു എന്നതിലേക്കാണ് ഈ കത്ത് വിരല്‍ ചൂണ്ടുന്നത്. ഒരു കോഫി പ്ലാന്‍റ്റുടെ മകനില്‍ നിന്ന് രാജ്യ‌ത്തും വിദേശത്തും 3000 ത്തിലേറെ ശാഖകളുള്ള ബിസിനസ് സംരഭത്തിന്‍റെ തലവനായി വളര്‍ സിദ്ധാര്‍ഥിന്‍റെ ജീവിതരേഖ ഇങ്ങനെ..

  കോഫി പ്ലാന്‍ററുടെ മകന്‍

  കോഫി പ്ലാന്‍ററുടെ മകന്‍

  കര്‍ണാടകയിലെ ചിക്കമംഗളൂര്‍ ജില്ലയിലെ ഒരു കോഫി പ്ലാന്‍ററുടെ മകനായി ജനിച്ച സിദ്ധാര്‍ത്ഥ 1983 ൽ മംഗലാപുരം സർവകലാശാലയിൽ ബിരുദാനന്തര ബിരുദം പൂർത്തി. ശേഷം ജെ.എം ഫിനാൻഷ്യൽ ഇന്ത്യൻ ഓഹരി വിപണിയിൽ മാനേജ്മെന്റ് ട്രെയിനി ട്രേഡിംഗ് ആരംഭിച്ചുകൊണ്ടാണ് ബിസിനസ് രംഗത്തേക്ക് കടന്നുവരുന്നത്. 1984 ല്‍ ശിവന്‍ സെക്യുരിറ്റീസ് എന്ന സ്ഥാപനം കരസ്ഥമാക്കിയ സിദ്ധാര്‍ത്ഥ അത് വളരെ വിജയകരമായ ഒരു നിക്ഷേപ ബാങ്കിംഗ്, സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയായി മാറ്റി. 2000 ല്‍ വേ 2 വെല്‍ത്ത് സെക്യുരിറ്റീസ് എന്ന് ഈ കമ്പനിയെ പുനര്‍നാമകരണം ചെയ്തു.

  കഫെ കോഫി ഡെ

  കഫെ കോഫി ഡെ

  1992 ലാണ് സിദ്ധാര്‍ത്ഥ തന്‍റെ കോഫി ബിസിനസിലേക്ക് കടന്നു വരുന്നത്. അമാൽ‌ഗമേറ്റഡ് ബീൻ കമ്പനി ട്രേഡിംഗ് എന്നായിരുന്നു ഇപ്പോള്‍ കോഫി ഡേ ഗ്ലോബല്‍ എന്ന് അറിയപ്പെടുന്ന സ്ഥാപനത്തിന്‍റെ തുടക്കകാലത്തെ പേര്. കോഫി സംരഭം വിജയകരമാണെന്ന് കണ്ട സിദ്ധാര്‍ത്ഥ 1996 ലാണ് ബെംഗളൂരിവിലെ ബ്രിഗേഡ് റോഡില്‍ ഇന്ത്യയിലെ ആദ്യത്തെ കോഫി കഫെയായ കഫെ കോഫി ഡെ ആരംഭിച്ചത്. ഇന്ന് ഇന്ത്യക്ക് പുറമെ വിയന്ന, ചെക്ക് റിപ്പബ്ലിക്, മലേഷ്യ, നേപ്പാൾ, ഈജിപ്ത് എന്നിവിടങ്ങളാലായി 1752 ലേറെ സിസിഡി ഔട്ട്ലെറ്റുകള്‍ ഉണ്ട്

  സോഫ്റ്റ്‌വെയര്‍ ബിസിനസ്

  സോഫ്റ്റ്‌വെയര്‍ ബിസിനസ്

  1990 ല്‍ ഐ‌ടി വിദഗ്ധൻ അശോക് സൂത, റോസ്റ്റോ രാവണൻ, കെ കെ നടരാജൻ എന്നിവരുൾപ്പെടെ 10 പേരുമായി ചേര്‍ന്ന് മൈന്‍ട്രീ എന്ന് സ്ഥാപനത്തിലൂടെ സോഫ്റ്റ്‌വെയര്‍ ബിസിനസ് മേഖലയിലേക്കും സിദ്ധാര്‍ത്ഥ കടന്നു. 1999 മുതല്‍ ‌ കമ്പനയില്‍ നിക്ഷേപിച്ച ‌340 കോടിയുടെ ഓഹരി അടുത്തിടെ സിദ്ധാര്‍ത്ഥ എല്‍&ടി ക്ക് വിറ്റിരുന്നു. ഏകദേശം 3000 കോടി രൂപക്കായിരുന്നു ഈ കൈമാറ്റം നടന്നത്.

  വരുമാനം

  വരുമാനം

  പിന്നീട് കോഫി ബിസിനസിന് പുറമെ എസ് ഐ സി എ ല്‍ ലോജിസ്റ്റിക്സ്, ടാങ്‌ലിൻ ഡെവലപ്‌മെന്‍റസ്, കോഫി ഡേ ഹോട്ടലുകൾ എന്നിവയും കോഫി ഡേ ഗ്രൂപ്പ് സ്വന്തമാക്കി. 2018,2019 സാമ്പത്തിക വര്‍ഷത്തില്‍ യഥാക്രമം 1777 കോടിയും 1814 കോടിയുമായിരുന്നു കഫേ കോഫി ഡേയുടെ വരുമാനം. 2020 മാര്‍ച്ചോടെ 2250 കോടി രൂപയുടെ ബിസിനസായിരുന്നു കമ്പനി ലക്ഷ്യം വെച്ചിരുന്നത്.

  മറ്റ് ബിസിനസുകള്‍, കുടുംബം

  മറ്റ് ബിസിനസുകള്‍, കുടുംബം

  കഫേ കോഫിഡേ ശൃംഖലകള്‍ക്ക് പുറമേ ഹോസ്പിറ്റാലിറ്റി ശൃംഖലയും സിദ്ധാര്‍ഥ് സ്ഥാപിച്ചിട്ടുണ്ട്. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമയുമാണ് സിദ്ധാർഥ്. 2017 ല്‍ സിദ്ധാര്‍ത്ഥയുടമായി ബന്ധപ്പെട്ട 20 ലധികം സ്ഥാപനങ്ങളില്‍ ആദായ നികുതി റെയ്ഡ് നടന്നതോടെയാണ് അദ്ദേഹത്തിന്‍റെ ബിസിനസില്‍ കരിനിഴല്‍ വീഴാന്‍ തുടങ്ങിയത്. മുന്‍വിദേശകാര്യമന്ത്രിയും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി എംസ് കൃഷ്ണയുടെ മൂത്തമകള്‍ മാളവികെയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് ആണ്‍മക്കളുണ്ട്.

  English summary
  The Guy Who Rose From Plantation Father's Son To Cafe Coffee Day's Head
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more