• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അനുഷ്‌കയല്ല അര്‍ഹാനാണ് സൂപ്പര്‍ സ്റ്റാര്‍.... ഷാരൂഖിനും മാധുരി ദീക്ഷിതിനുമൊപ്പം അഭിനയം, കോലി ഞെട്ടും

മുംബൈ: ഒരു തുണ്ട് പ്ലാസ്റ്റിക് കഷണം റോഡിലിട്ടതിന് അനുഷ്‌ക ശര്‍മ തെറി പറയുകയും പിന്നീട് ഈ വീഡിയോ വിരാട് കോലി പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ പ്രശസ്തനായ യുവാവായിരുന്നു അര്‍ഹാന്‍ സിംഗ്. എന്നാല്‍ ഇതൊക്കെ വെറും തെറ്റിദ്ധാരണയാണ്. അനുഷ്‌കയേക്കാളും മുമ്പ് അഭിനയം പഠിച്ചയാളാണ് അര്‍ഹാന്‍ എന്നതാണ് സത്യം. ഇയാള്‍ മുമ്പ് ബോളിവുഡില്‍ അഭിനയിച്ച താരമാണ്. അതും ഷാരൂഖ് ഖാന്റെയും മാധൂരി ദിക്ഷിതിന്റെയും കൂടെ. ഇതിന്റെ ഫോട്ടോ അര്‍ഹാന്‍ തന്റെ ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അനുഷ്‌ക തന്റെ സ്റ്റാര്‍ പവര്‍ കാണിച്ച് പേടിപ്പേണ്ടെന്നും ഇതൊക്കെ കുറേ കണ്ടതാണെന്നും ഇതുവഴി പറഞ്ഞിരിക്കുകയാണ് അര്‍ഹാന്‍. എന്തായാലും വിരുഷ്‌ക ദമ്പതിമാരെ വിടാന്‍ ഉദ്ദേശമില്ലെന്നും അര്‍ഹാന്‍ വ്യക്തമാക്കുന്നു. അതേസമയം നേരത്തെ അര്‍ഹാനെ അനുഷ്‌ക ശകാരിക്കുന്ന വീഡിയോയെ ബോളിവുഡ് കൈയ്യടിച്ച് സ്വീകരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ തെറിവിളികളാണ് ഉയര്‍ന്നത്. അനുഷ്‌കയുടെ അഹങ്കാരമായിട്ടാണ് ഇതിനെ വിലയിരുത്തിയത്.

സൂപ്പര്‍ താരമാണെന്ന് ഓര്‍ക്കാതെ

സൂപ്പര്‍ താരമാണെന്ന് ഓര്‍ക്കാതെ

അനുഷ്‌ക ഒരു സൂപ്പര്‍ താരമാണെന്ന് ഓര്‍ക്കാതെയാണ് പെരുമാറിയതെങ്കിലും അര്‍ഹാന്‍ താനും ചില്ലറക്കാരനല്ല എന്നാണ് ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്. മുംബൈയിലെ വമ്പന്‍ വ്യവസായ കുടുംബത്തിലെ അംഗമാണ് അര്‍ഹാന്‍. തന്നെ സിനിമയൊന്നും അനുഷ്‌ക പഠിപ്പേണ്ടെന്നും അവര്‍ കാണുന്നതിന് മുമ്പേ സിനിമ കാണാനും അതില്‍ അഭിനയിക്കാനും തനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് അര്‍ഹാന്റെ വാദം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. ഇത് ട്രെന്‍ഡിങായി മാറിയിട്ടുണ്ട്.

സംഭവം ഇങ്ങനെ....

സംഭവം ഇങ്ങനെ....

അനുഷ്‌ക-വിരാട് കോലി ദമ്പതിമാര്‍ മുംബൈയില്‍ കാറിലൂടെ സഞ്ചരിക്കുമ്പോള്‍ യുവാവ് പ്ലാസ്റ്റിക് കഷണം വലിച്ചെറിയുന്നതിന്റെ വീഡിയോ അനുഷ്‌ക ട്വീറ്റ് ചെയ്തിരുന്നു. പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് അനുഷ്‌ക യുവാവിനെ ശാസിച്ചത്. നിങ്ങള്‍ എന്തിനാണ് റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നതെന്ന് ഇയാളോട് ചോദിച്ചു. വളരെ ദേഷ്യത്തോടെയായിരുന്നു ചോദ്യം. ഇത്തരം കാര്യങ്ങള്‍ ചെയ്യും മുമ്പ് ശ്രദ്ധിക്കണം. നിങ്ങള്‍ റോഡിലേക്ക് ഒരിക്കലും പ്ലാസ്റ്റിക് വലിച്ചെറിയാന്‍ പാടില്ലെന്നും വീഡിയോയില്‍ അനുഷ്‌ക പറയുന്നു. ഈ വീഡിയോ ട്വീറ്ററില്‍ വിരാട് കോലിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

ഷാരൂഖിനൊപ്പം സിനിമ....

ഷാരൂഖിനൊപ്പം സിനിമ....

90കളിലെ ബാലതാരമായിരുന്നു അര്‍ഹാന്‍ സിംഗെന്നാണ് ഫോട്ടോയില്‍ നിന്ന് വ്യക്തമാകുന്നത്. അനുഷ്‌ക സിനിമയില്‍ എത്തുന്നതിന് മുമ്പേ ഇയാള്‍ക്ക് ബോളിവുഡുമായും സിനിമകളുമായി ബന്ധമുണ്ട്. 1996ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് ബാബു ദേശി മോം എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ബാലതാരമായിട്ടാണ് അര്‍ഹാന്‍ അഭിനയിച്ചത്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് ഈ ചിത്രം പങ്കുവച്ചതെങ്കിലും വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു. 90കളിലെ പ്രശസ്തമായ ടിവി ഷോ ദേഖ് ഭായി ദേഖിലും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്.

മാധുരി ദീക്ഷിതിനൊപ്പവും....

മാധുരി ദീക്ഷിതിനൊപ്പവും....

ബോളിവുഡിന്റെ എക്കാലത്തെയും താരറാണിയായിരുന്ന മാധുരി ദീക്ഷിതിന്റെ ചിത്രത്തിലും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്. രാജ എന്നാണ് ചിത്രത്തിന്റെ പേര്. അനുഷ്‌ക പോലും ആരാധിക്കുന്ന മാധുരിയുടെ ചിത്രത്തില്‍ അഭിനയിച്ച മിടുക്കനാണ് അര്‍ഹാനെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതിന് ശേഷം ഷാഹിദ് കപൂറിനൊപ്പം പാട്ശാലയിലും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം ദേക് ഭായ് ദേക് എന്ന ടെലിവിഷന്‍ ഷോ ശേഖര്‍ സുമന്‍ സംവിധാനം ചെയ്തതാണ്. ഇത് എക്കാലത്തെയും മികച്ച ഷോകളിലൊന്നായിട്ടാണ് വിലയിരുത്തുന്നത്.

പബ്ലിസിറ്റിക്ക് വേണ്ടി.....

പബ്ലിസിറ്റിക്ക് വേണ്ടി.....

അനുഷ്‌ക സ്വച്ഛ് ഭാരതിന്റെ അംബാസിഡറാണെന്നും അതിന് വേണ്ടിയുള്ള പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നുമാണ് വിമര്‍ശനം. അതേസമയം അനുഷ്‌കയ്ക്ക് അര്‍ഹാന്‍ ഒരു നടനാണെന്ന് അറിയാമായിരുന്നെന്നും ഇത് മനസില്‍ വെച്ച് കൊണ്ട് തന്നെയാണ് അവഹേളിച്ചതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. വിരാട് കോലിക്കും നിരവധി തെറി വിളികള്‍ കേള്‍ക്കേണ്ടി വരുന്നുണ്ട്. അതേസമയം നാട് നന്നായി കാണണമെന്ന് ആഗ്രമില്ലാത്തവരാണ് ഈ പ്രവൃത്തിയെ കുറ്റം പറയുന്നതെന്നായിരുന്നു വിരാടിന്റെ പ്രതികരണം.

ബുഖാരിയുടെ മരണത്തില്‍ സൈലന്റ് പ്രതിഷേധം, ബാങ്ക് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ച് കശ്മീര്‍ മാധ്യമങ്ങള്‍

വിജയ് മല്യ വായ്പാ തുക ഐപിഎല്ലിലും ഫോര്‍മുല വണ്ണിലും ഉപയോഗിച്ചു, കുറ്റപത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ്!

English summary
he guy whom Anushka Sharma scolded for throwing garbage is a child superstar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X