മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം: ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
ദില്ലി: മുസ്ലിം സ്ത്രീകളെ അരാധനയ്ക്കായി പള്ളികളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നില്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. തങ്ങള്‍ക്ക് പള്ളികളില്‍ പ്രവേശിക്കണമെന്ന ആവശ്യവുമായി മുസ്ലിം സ്ത്രീകള്‍ തന്നെ രംഗത്ത് വരട്ടെ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. അഖില ഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകമായിരുന്നു ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
മുസ്ലിം സ്ത്രീകളെ ആരാധനയ്ക്കായി പള്ളികളില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹരജി നേരത്തെ കേരള ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് സംഘടന സുപ്രിംകോടതിയെ സമീപിച്ചത്. മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്നത് പരാതിക്കാര്‍ക്ക് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. പര്‍ദ്ദ നിരോധിക്കുണമെന്നുള്ള പരാതിക്കാരുടെ ആവശ്യവും സുപ്രീംകോടതി തള്ളി. പര്‍ദ്ദ വ്യക്തിസ്വാതന്ത്രത്തെ ഹനിക്കുന്നതില്‍ രാജ്യത്ത് നിന്നും ഈ വസ്ത്രത്തെ വിലക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.

എന്നാല്‍ പരാതിക്കാരുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്ത കോടതി വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരം പരാതിയുമായി കോടതിയെ സമീപിക്കുന്നതെന്നും ജസ്റ്റിസ് വിമര്‍ശിച്ചു. അതേസമയം, മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് ആരാധാന സ്വാതന്ത്രം നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രാ സ്വദേശികളായ മുസ്ലിം ദമ്പതികള്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications