കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം: ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

Google Oneindia Malayalam News

ദില്ലി: മുസ്ലിം സ്ത്രീകളെ അരാധനയ്ക്കായി പള്ളികളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നില്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. തങ്ങള്‍ക്ക് പള്ളികളില്‍ പ്രവേശിക്കണമെന്ന ആവശ്യവുമായി മുസ്ലിം സ്ത്രീകള്‍ തന്നെ രംഗത്ത് വരട്ടെ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. അഖില ഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകമായിരുന്നു ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

<strong> പിരിച്ചെടുത്ത 1 കോടി രൂപക്ക് കണക്കില്ല; തൃശൂര്‍ ഡിസിസിക്കെതിരെ പരാതിയുമായി മുതിര്‍ന്ന നേതാവ്</strong> പിരിച്ചെടുത്ത 1 കോടി രൂപക്ക് കണക്കില്ല; തൃശൂര്‍ ഡിസിസിക്കെതിരെ പരാതിയുമായി മുതിര്‍ന്ന നേതാവ്

മുസ്‌ലിം സ്ത്രീകളെ ആരാധനയ്ക്കായി പള്ളികളില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹരജി നേരത്തെ കേരള ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് സംഘടന സുപ്രിംകോടതിയെ സമീപിച്ചത്. മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്നത് പരാതിക്കാര്‍ക്ക് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. പര്‍ദ്ദ നിരോധിക്കുണമെന്നുള്ള പരാതിക്കാരുടെ ആവശ്യവും സുപ്രീംകോടതി തള്ളി. പര്‍ദ്ദ വ്യക്തിസ്വാതന്ത്രത്തെ ഹനിക്കുന്നതില്‍ രാജ്യത്ത് നിന്നും ഈ വസ്ത്രത്തെ വിലക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.

supreme-court

എന്നാല്‍ പരാതിക്കാരുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്ത കോടതി വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരം പരാതിയുമായി കോടതിയെ സമീപിക്കുന്നതെന്നും ജസ്റ്റിസ് വിമര്‍ശിച്ചു. അതേസമയം, മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് ആരാധാന സ്വാതന്ത്രം നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രാ സ്വദേശികളായ മുസ്‌ലിം ദമ്പതികള്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

<strong> കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി: എടുത്തുചാട്ടം വേണ്ട, കരുതലോടെ മതിയെന്ന് കേന്ദ്രം</strong> കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി: എടുത്തുചാട്ടം വേണ്ട, കരുതലോടെ മതിയെന്ന് കേന്ദ്രം

English summary
The Hindu Mahasabha's petition for women's entry into mosques has been rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X