കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാർ മസ്തിഷ്‌ക ജ്വര മരണ സംഖ്യ ഉയരുന്നു: വെളിവാകുന്നത് മോദിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പരാജയമോ?

  • By S Swetha
Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറിലെ മുസാഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 130 കടന്നു. മാത്രല്ല മരണനിരക്ക് ദിവസേന ഉയരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ നമ്മുടെ ആരോഗ്യ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നുവോയെന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

ബംഗളൂരു- മൈസൂരു യാത്രക്കാരെ പെരുവഴിയിലാക്കി അന്തർ സംസ്ഥാന സ്വകാര്യബസ് സമരംബംഗളൂരു- മൈസൂരു യാത്രക്കാരെ പെരുവഴിയിലാക്കി അന്തർ സംസ്ഥാന സ്വകാര്യബസ് സമരം

ബീഹാറില്‍ ചംക്കി ബുഖാര്‍ എന്നറിയപ്പെടുന്ന ഈ രോഗം ഇന്ത്യയുടെ മോശം ആരോഗ്യസംരക്ഷണ സംവിധാനത്തെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്ന മറ്റൊരു സംഭവമാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രിയപ്പെട്ട പദ്ധതിയായ ആയുഷ്മാന്‍ ഭാരത് യോജനയുടെ പരിമിതികളും ഇത് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള അടിയന്തര ആരോഗ്യ സാഹചര്യങ്ങള്‍ വരുമ്പോള്‍ മറികടക്കാന്‍ ഈ പദ്ധതിക്കാകില്ലേയെന്നത് ചോദ്യമായി നിലനില്‍ക്കുന്നു. ലോകത്തെ മാറ്റിമറിക്കാന്‍ പോകുന്ന ഏറ്റവും വലിയ സര്‍ക്കാര്‍ പദ്ധതിയാണ് ആയുഷ്മാന്‍ യോജന അല്ലെങ്കില്‍ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയെ ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. 2018 സെപ്തംബറിലാണ് മോദി സര്‍ക്കാര്‍ ഈ പദ്ധതി അവതരിപ്പിക്കുന്നത്.

enciphilitis-15

പദ്ധതി പ്രകാരം പ്രതിവര്‍ഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ലഭിക്കും. ദ്വിതീയ, തൃതീയ പരിചരണ ആശുപത്രികളില്‍ ദുര്‍ബലരായ കുടുംബങ്ങള്‍ക്ക് (ഏകദേശം 50 കോടി ഗുണഭോക്താക്കള്‍) 10.74 കോടിയിലധികം ലഭിക്കും. ഗുണഭോക്താവിന് പണരഹിതവും കടലാസ് രഹിതവുമായ സേവനം പ്രധാനമന്ത്രി ജന ആരോഗ്യ യോജന വഴി ലഭിക്കും. ഈ സ്‌കീമിലെ നിര്‍വചിക്കപ്പെട്ട നിരക്കുകള്‍ അനുസരിച്ച് 1,393 ആരോഗ്യ ആനുകൂല്യ പാക്കേജുകള്‍ ഉണ്ട്. ഈ പാക്കേജുകള്‍ അനുസരിച്ച് 15,000 ആശുപത്രികളെയും ആരോഗ്യ പരിരക്ഷാ ദാതാക്കളെയും ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് രാജ്യത്തുടനീളം എംപാനല്‍ ചെയ്തു.


എന്നാല്‍ ബീഹാറിലെ മസ്തിഷ്‌ക ജ്വര ബാധിതര്‍ക്ക് ആയുഷ്മാന്‍ ഭാരത് കുറഞ്ഞ കവറേജ് നല്‍കുന്നതിന്റെ കാരണം വ്യക്തമല്ല. യോഗ്യതാ മാനദണ്ഡങ്ങളും ചികിത്സയ്ക്ക് മുമ്പുള്ള പരിശോധന പ്രക്രിയകളുമാകാം ഉത്തരം. മസ്തിഷ്‌ക ജ്വരം മുസാഫര്‍പൂരിലെ ഒരു പുതിയ കൊലയാളിയല്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. 2010 നും 2014 നും ഇടയില്‍ ജില്ലയില്‍ ആയിരത്തിലധികം കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്. എന്നിട്ടും, പ്രശ്നത്തെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നതില്‍ അധികാരികളും ഭരണകൂടവും പരാജയപ്പെട്ടു.


യഥാര്‍ത്ഥത്തില്‍ മസ്തിഷ്‌ക ജ്വരം ഭേദമാക്കാമെന്നതാണ് വസ്തുത. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ നാല് മണിക്കൂറിനുള്ളില്‍ കുട്ടിക്ക് ഡെക്ട്രോസ് നല്‍കണം. പക്ഷേ അത്തരത്തിലൊരു നടപടി 2010ല്‍ രോഗം പൊട്ടിപ്പുറപ്പെട്ട അന്നുമുതല്‍ മുസഫര്‍പൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളടക്കം സ്വീകരിക്കുന്നില്ല. പലയിടങ്ങളിലും ഷുഗര്‍ ടെസ്റ്റ് ചെയ്യാനുള്ള ഉപകരണങ്ങള്‍ പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

English summary
The hints behind Encyphilitis deaths in Bihar, failure of Aayushman Bharat scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X