മദ്യപിച്ച് ഓഫായി മോഷ്ടിക്കാൻ പോയ വീട്ടിൽ കിടന്നുറങ്ങി, പണവുമായി കൂടെയുള്ള കള്ളൻ മുങ്ങി; പിന്നെ നടന്നത്
വിവാഹത്തിന് പങ്കെടുക്കാൻ വേണ്ടി വീട് അടച്ചുപൂട്ടി പോയതായിരുന്നു കുടുംബത്തിലെ എല്ലാവരും. എന്നാൽ തിരിച്ചുവന്നപ്പോൾ കണ്ടത് ബെഡ് റൂമിൽ ഒരാൾ കിടന്നുറങ്ങുകയാണ്. ആദ്യം ഇവരൊന്ന് ഞെട്ടി... എന്നാൽ പിന്നീട് വളരെ തന്ത്രപൂർവ്വം പ്രവർത്തിച്ചു. ഉറങ്ങുന്ന ആളെ ഇവർ ഉണർത്തിയില്ല. ഇയാളുടെ അടുത്തുതന്നെ മദ്യക്കുപ്പി ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
വീട് ആകെ അലങ്കോലമായി കിടക്കുന്നുണ്ടായിരുന്നു. ഇതോടെ ഇവർ വീട്ടിലെ മറ്റ് റൂമകളിൽ വിശദമായി പരിശോധിച്ചു. അപ്പോഴായിരുന്നു എട്ട് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാധനങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാർ കണ്ടെത്തി. മദ്യപിച്ച ശേഷം ആണ് ഇവർ മോഷ്ടിക്കാൻ ഇറങ്ങിയത്. ഇയാളെ ഇവിടെ ഉപേക്ഷിച്ച ശേഷം കൂടെ വന്നയാൾ കടന്നുകളഞ്ഞു. ലഖ്‌നൗവിലാണ് സംഭവം നടന്നത്.

എട്ട് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാധനങ്ങൾ നഷ്ടപ്പെട്ടതായും വീട്ടുകാർ കണ്ടെത്തി. ക്രിമിനൽ പങ്കാളിയാണ് ഇയാളെ ഉപേക്ഷിച്ച് വീട്ടിനുള്ളിൽ മദ്യപിച്ച ശേഷം കൊള്ളയടിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ലഖ്‌നൗവിലെ കാന്ത് ഏരിയയിലാണ് സംഭവം.
"കല്യാണത്തിന് പോയി മടങ്ങി വന്ന് പൂട്ട് തുറന്നപ്പോൾ ഗേറ്റിന്റെ മുകൾഭാഗം തകർത്ത നിലയിലാണ് കണ്ടത്. വീടിനുള്ളിലെ സാധനങ്ങളെല്ലാം ചിതറിക്കിടന്ന നിലയിലും ആയിരുന്നു. കിടപ്പുമുറിയിൽ എത്തിയപ്പോൾ ഒരു യുവാവ് സുഖമായി ഉറങ്ങുന്നതും കാലിയായ കുപ്പികളും കണ്ടു. അവിടെ മദ്യവും കിടന്നിരുന്നു," വീടിന്റെ ഉടമയും സൈനികനുമായ ശർവാനന്ദ് പറഞ്ഞു.
വീട്ടിൽ നിന്ന് 100 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ വെള്ളിയും 50,000 രൂപ വിലമതിക്കുന്ന 40 സാരികളും ആറ് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. ശർവാനന്ദിന്റെ വീട്ടുകാർ അയാൾ ഉണരുന്നത് വരെ കാത്തുനിന്ന ശേഷം പോലീസിന് കൈമാറി. അന്വേഷണത്തിനിടെ, ലഖ്‌നൗവിലെ ശാരദാ നഗറിൽ നിന്നുള്ള സലിം എന്ന ആളാണ് ഇയാളെന്ന് വ്യക്തമായിട്ടുണ്ട്. ശവരാനന്ദിന്റെ വീട് ലക്ഷ്യമിട്ട് രണ്ടംഗ മോഷ്ടാക്കളുടെ സംഘത്തിന്റെ ഭാഗമാണെന്ന് പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications