മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയെ വെറുതെവിടണമെന്ന ആവശ്യവുമായി ഇരയായ യുവാവ്
ഭോപ്പാൽ: മധ്യപ്രദേശിലെ സിധി ജില്ലയിൽ ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതിയെ വെറുതേവിടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഇരയായ യുവാവ്. പ്രതി പ്രവേശ് ശുക്ലയ്ക്ക് തന്റെ തെറ്റ് മനസ്സിലായെന്നും അദ്ദഹേത്തെ വെറുതേവിടണമെന്നുമാണ് ദശ്ത് റാവത്ത് ആവശ്യപ്പെട്ടത്.
ബുധനാഴ്ചയാണ് പ്രവേശ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തത്.. സംഭവത്തിന്റെ വീഡിയോ ചൊവ്വാഴ്ച സോഷ്യൽമീഡിയിയൽ വ്യാപകമായി പ്രചരിച്ചിരുന്നു. രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേശിയ സുരക്ഷ നിയമം ചുമത്തി ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രവേശ് ശുക്ല ഇപ്പോൾ ജയിലിലാണ്.

പ്രവേശിന് സംഭവിച്ചത് വലിയ തെറ്റ് തന്നെ ആണെന്നും എന്നാൽ അത് അദ്ദേഹത്തിന് മനസ്സിലായെന്നുമാണ് ദശ്മത് പറയുന്നത്. '' സംഭവിച്ചത് സംഭവിച്ചു. അദ്ദേഹത്തിന് തന്റെ തെറ്റ് മനസ്സിലായി, ഇനി പ്രേവശ് ശുക്ലയെ മോചിപ്പിക്കണം. അദ്ദേഹം ഞങ്ങളുടെ ഗ്രാമത്തിലെ പണ്ഡിതനാണ്, ഗ്രാമത്തിൽ റോഡ് പണിയണമെന്ന് അല്ലാതെ സർക്കാരിനോട് വേറൊന്നും ഞങ്ങൾക്ക് ആവശ്യപ്പെടാനില്ല'' ദശ്മത് പറയുന്നു.
ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം വലിയ വിവാദത്തിനാണ് കാരണമായത്. പ്രവേശ് ബിജെപിക്കാരനാണെന്ന് ആരോപണം ഉയർന്നെങ്കിലും പാർട്ടി ആ ആരോപണം നിഷേധിച്ചു. അത്സേമയം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ദശ്മതിന്റെ കാൽകഴുകി മാപ്പ് പറഞ്ഞിരുന്നു.
ദശമതിനെ കസേരയിൽ ഇരുത്തി നിലത്ത് പലകയിലിരുന്ന് മുന്നിൽ പാത്രം വെച്ചാണ് മുഖ്യമന്ത്രി യുവാവിന്റെ കാൽ കഴുകിയത്. ദശമതിനെ സുദാമ (ശ്രീകൃഷ്ണന്റെ കൂട്ടുകാരനായ കുചേലൻ) എന്നായിരുന്നു മുഖ്യമന്ത്രി വിളിച്ചത്.
ഇനിമുതൽ യുവാവ് തന്റെ സുഹൃത്തായിരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ വീഡിയോ കണ്ടപ്പോൾ വേദനിച്ചു. ഞാൻ താങ്കളോട് മാപ്പ് പറയുന്നു. ജനങ്ങൾ എനിക്ക് ദൈവത്തെപ്പോലെയാണ്'' എന്നാണ് ശിവരാജ് സിംഗ് പറഞ്ഞത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപ ധന സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വീട് പണിയാനായി അധികമായി ഒന്നര ലക്ഷവും പ്രഖ്യാപിച്ചു.
സിധി ജില്ലയിലെ കുബ്രിയിൽ ഒരു കടവരാന്തയിൽ ഇരിക്കുമ്പോവായിരുന്നു പ്രവേശ് ശുക്ല യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചത്. സിഗരറ്റ് വലിച്ച് ദശമതിന്റെ മുഖത്തും ശരീരത്തിലും മൂത്രമൊഴിക്കുന്ന വീഡിയോയയാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം രൂക്ഷമാകുന്നത്.
-
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന്












Click it and Unblock the Notifications