കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവില ഇനിയും ഉയര്‍ന്നാല്‍ ഇന്ത്യയിലെ വിമാന നിരക്ക് കൂടും

Google Oneindia Malayalam News

ദില്ലി: എണ്ണവിലയിലുണ്ടായ വര്‍ധന വിമാനങ്ങളിലെ ടിക്കറ്റ് നിരക്കില്‍ വര്‍ധനയുണ്ടാക്കുമെന്ന് വ്യവസായ പങ്കാളികളുടെ വിലയിരുത്തല്‍. ആഗോളതലത്തില്‍ എണ്ണ ഉല്‍പാദന ഭീമന്മാരായ സൗദി അറേബ്യയുടെ രണ്ട് എണ്ണ സംഭരണ കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വില കുതിച്ചുയരുകയാണ്. ഇത് ഇന്ത്യയിലെ എയര്‍ ടിക്കറ്റ് നിരക്കിനെ ബാധിക്കുമെന്നാണ് ഏറ്റവും പുതിയതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഡിമാന്‍ഡ്, സപ്ലൈ, മത്സര തീവ്രത എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വിമാന നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് വിസ്താര വക്താവ് പറഞ്ഞു. എന്നിരുന്നാലും, എണ്ണവിലയിലെ വര്‍ധന തീര്‍ച്ചയായും ടിക്കറ്റ് നിരക്കില്‍ വര്‍ധനയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണവിലയിലെ തുടര്‍ച്ചയായ വര്‍ദ്ധന ടിക്കറ്റ് നിരക്ക് കൂട്ടുമെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും പറയുന്നു.

അമേരിക്കിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരല്ലാത്ത താമസക്കാർ ഇന്ത്യക്കാർ, തൊട്ടുപിറകിൽ ചൈനഅമേരിക്കിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരല്ലാത്ത താമസക്കാർ ഇന്ത്യക്കാർ, തൊട്ടുപിറകിൽ ചൈന

നിലവിലെ വര്‍ധന ഒരു പ്രാരംഭ കുതിച്ചുചാട്ടമാണെന്നാണ് എസ്ഒടിസി ട്രാവല്‍ ലെഷര്‍ പ്രസിഡന്റും കണ്‍ട്രി ഹെഡുമായ ഡാനിയല്‍ ഡിസൂസയുടെ വിലയിരുത്തല്‍. ഈ കുതിച്ചുച്ചാട്ടം വിമാനനിരക്കുകളില്‍ കാര്യമായ സ്വാധീനം ചെലുത്തും. വിമാന നിരക്കില്‍ 8-10 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച എണ്ണവില ബാരലിന് 20% ഉയര്‍ന്ന് 71.95 ഡോളറായിരുന്നു. എന്നാല്‍ ചൊവ്വാഴ്ചയിലെ കണക്കുകള്‍ പ്രകാരം ബാരലിന്റെ വില 67.97 ഡോളറിലെത്തി.

crudeoilandflight

ക്രൂഡ് ഓയില്‍ വിലയില്‍ പെട്ടെന്നുണ്ടായ വര്‍ധന കാരണം വിമാന നിരക്കുകളില്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇപ്പോള്‍ സാധ്യമല്ലെന്ന് തോമസ് കുക്ക് (ഇന്ത്യ) പ്രസിഡന്റും ഗ്രൂപ്പ് ഹെഡുമായ (ഗ്ലോബല്‍ ബിസിനസ് ട്രാവല്‍) ഇന്‍ഡിവര്‍ റസ്‌തോഗി പറഞ്ഞു. രൂപയുടെ ചലനമുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നേരത്തെയുണ്ടായിട്ടും അത് ആളുകളുടെ യാത്രയെ ബാധിച്ചിട്ടില്ല. യാത്രയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിലപേശലും ഇന്ത്യയില്‍ ഉണ്ടാകാറില്ല. ഉത്സവ അവധിക്കാലത്തേക്ക് മിക്ക യാത്രക്കാരും ഇതിനകം തന്നെ മുന്‍കൂട്ടി ബുക്ക് ചെയ്യുകയും മുഴുവന്‍ പണമടയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ പെട്ടെന്നുള്ള പ്രത്യാഘാതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ഉത്സവ സീസണില്‍ അതായത് ഒക്ടോബര്‍ മുതല്‍ ആഭ്യന്തര, ഹ്രസ്വ-ദൂര അന്തര്‍ദ്ദേശീയ (ഏഷ്യ) റൂട്ടുകളില്‍ ഏകദേശം 5-10 ശതമാനം വരെ ടിക്കറ്റ് നിരക്ക് വര്‍ധിച്ചിട്ടുണ്ട്.

English summary
‌‌The increase in oil prices is likely to increase flight ticket fares
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X