കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണികിട്ടിയപ്പോള്‍ മോദിയ്ക്ക് കിട്ടിയത് അത്യുഗ്രന്‍ പണി... മാധ്യമ പ്രവര്‍ത്തകരോടാണോ കളി!!!

സര്‍ക്കാരിന്‍റെ വിമര്‍ശനം മാധ്.മ പ്രവര്‍ത്തകര്‍ക്ക് കിട്ടുന്ന പുരസ്കാരം ആണെന്നും രാജ് കുമാര്‍ ഝാ പറഞ്ഞു

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരോട് അത്ര ഇടപെഴകിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിച്ചത് മാധ്യമങ്ങള്‍ തന്നെ ആയിരുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസ് സ്ഥാപകന്‍ രാംനാഥ് ഗോയങ്കയുടെ പേരിലുള്ള മാധ്യമ അവാര്‍ഡ് വിതരണ ചടങ്ങില്‍ പ്രധാനമന്ത്രി എത്തിയിരുന്നു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കാണ്, കാഴ്ടപ്പാടുകള്‍ക്കല്ല പ്രാധാന്യം നല്‍കേണ്ടത് എന്നായിരുന്നു മോദി പ്രസംഗിച്ചത്. അപകട വാര്‍ത്തകള്‍ പോലും ബിഎംഡബ്ല്യു ഡ്രൈവര്‍ ദളിതനെ കൊന്നു എന്നരീതിയിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നായിരുന്നു മോദിയുടെ വിമര്‍ശനം.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ഇഷ്ടപ്പെടില്ലെന്ന് ഉറപ്പാണല്ലോ... എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവര്‍ ചെയ്യുന്ന പണിയെ കുറിച്ച് നല്ല ബോധ്യമുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഇപ്പോഴത്തെ എഡിറ്റര്‍ രാജ് കമല്‍ ഝാ എന്താണ് ജേര്‍ണലിസം എന്ന് മോദിയ്ക്ക് നല്ലൊരു ക്ലാസ്സ് തന്നെ എടുത്തുകൊടുത്തു. രാജ് കുമാര്‍ ഝായുടെ അഞ്ച് വാചകങ്ങള്‍....

 അവാര്‍ഡ് ദാനം

അവാര്‍ഡ് ദാനം

രാംനാഥ് ഗോയങ്കയുടെ പേരില്‍ ഏര്‍പ്പെടുത്തിയ രാംനാഥ് ഗോയങ്ക അവാര്‍ഡ് ദന ചടങ്ങിലായിരുന്നു സംഭവം. മോദി പ്രസംഗിച്ചതിന് ശേഷം നന്ദി പ്രസംഗത്തിലാണ് ഇപ്പോഴത്തെ എഡിറ്റര്‍ രാജ് കമല്‍ ഝാ നല്ല ഉശിരന്‍ മറുപടി കൊടുത്തത്.

പഴയ കഥ

പഴയ കഥ

മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് താങ്കള്‍(നരേന്ദ്ര മോദി) പറഞ്ഞ നല്ല കാര്യങ്ങള്‍ ഞങ്ങളെ വികാരഭരിതരാക്കുന്നുണ്ട്. എന്നാല്‍ പണ്ട് രാംനാഥ് ഗോയങ്ക ചെയ്ത ഒരു കാര്യമുണ്ട്- നിങ്ങളുടെ റിപ്പോര്‍ട്ടര്‍ മിടുക്കനാണല്ലോ എന്നൊരു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍, ആ റിപ്പോര്‍ട്ടറെ അദ്ദേഹം പിച്ചു വിട്ടു.

 സെല്‍ഫി ജേര്‍ണലിസം

സെല്‍ഫി ജേര്‍ണലിസം

ഇന്നത്തെ സെല്‍ഫി ജേര്‍ണലിസത്തിന്റെ കാലത്ത് നിങ്ങളുടെ കൈവശം വസ്തുതകള്‍ ഉണ്ടാകണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. ഫ്രെയിമില്‍ ഒരു കൊടിയും തൂക്കി, അതിന് പിന്നില്‍ മറഞ്ഞിരുന്നാല്‍ മാത്രം മതി.

നല്ല ജേര്‍ണലിസം

നല്ല ജേര്‍ണലിസം

എന്താണ് നല്ല ജേര്‍ണലിസം എന്നും രാജ്കുമാര്‍ വിശദീകരിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരും, എഡിറ്റ് ചെയ്യുന്ന എഡിറ്റര്‍മാരും ചെയ്യുന്നതാണ് ജേര്‍ണലിസം. സെല്‍ഫി ജേര്‍ണലിസ്റ്റുകള്‍ ചെയ്യുന്നതല്ല.

പുരസ്‌കാരം

പുരസ്‌കാരം

മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് സര്‍ക്കാരിന്റെ വിമര്‍ശനം പുരസ്‌കാരമാണ്. ജേര്‍ണലിസത്തെ സംബന്ധിച്ച് ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

 ജേര്‍ണലിസം മരിക്കുന്നില്ല

ജേര്‍ണലിസം മരിക്കുന്നില്ല

ഇന്നത്തെ കാലത്ത് നല്ല ജേര്‍ണലിസം മരിക്കുകയാണ് എന്നാണല്ലോ ആക്ഷേപം. എന്നാല്‍ നല്ല ജേര്‍ണലിസം മരിക്കുന്നില്ല. പക്ഷേ മോശം ജേര്‍ണലിസം ഒരുപാട് കൂടുതല്‍ ബഹളം ഉണ്ടാക്കുന്നു എന്നത് മാത്രമാണ് പ്രശ്‌നം.

English summary
The Indian Express Editor Schooled Modi In Journalism Explained what is Good journalism and Selfie Journalism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X