100 കോടി വരുമാന നേട്ടം; കോവിഡിലും ഇന്ത്യന്‍ റെയില്‍വേ തൂത്തുവാരി; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
100 കോടി വരുമാന നേട്ടം; കോവിഡിലും ഇന്ത്യന്‍ റെയില്‍വേ തൂത്തുവാരി; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
ഡൽഹി: മികച്ച വരുമാന നേട്ടങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത് വിട്ട് വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സോണ്‍. പുറത്ത് വന്ന റിപ്പോട്ടുകൾ പ്രകാരം ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന നേട്ടം.
കഴിഞ്ഞ എട്ട് മാസത്തിന് ഉള്ളില്‍ അഞ്ച് ട്രെയിനുകളില്‍ നിന്ന് 100 കോടി രൂപയുടെ വരുമാന നേട്ടമാണ് ഇന്ത്യന്‍ റെയില്‍വേ തൂത്തുവാരിയത്. 5 ട്രെയിനുകളിൽ നിന്ന് യാത്രക്കൂലി ഇനത്തില്‍ ലഭിച്ചത് 100.03 കോടി രൂപ ആണ്.

എന്നാൽ, കോവിഡ് പ്രതിസന്ധി നില നിൽക്കുമ്പോഴും റെയിൽവേയ്ക്ക് ലഭിച്ച ഈ നേട്ടം വിലമതിക്കുന്നതാണ്. വിവരങ്ങൾ സംബന്ധിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ പുറത്തിറക്കി.
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ റിപ്പോർട്ട് പ്രകാരം ട്രെയിനുകളും ലഭിച്ച വരുമാന വിവരങ്ങളും ഇങ്ങനെ ;-
1. 22181 ജബല്‍പുര്‍ - നിസാമുദ്ദീന്‍ ഗോണ്ട്വാന എക്‌സ്പ്രസ് - 21.32 കോടി രൂപ
2. 12427 റേവ - ആനന്ദ് വിഹാര്‍ എക്‌സ്പ്രസ് - 20.52 കോടി
3. 11447 ജബല്‍പുര്‍ - ഹൗറ ശക്തിപുഞ്ച് എക്‌സ്പ്രസ് - 19.93 കോടി
4. 12854 ജബല്‍പുര്‍ - ദര്‍ഗ് അമര്‍കാന്തക് എക്‌സ്പ്രസ് - 19.59 കോടി
5. 11464 ജബല്‍പുര്‍ - സോംനാഥ് എക്‌സ്പ്രസ് - 18.67 കോടി
എട്ട് മാസത്തിന് ഉള്ളില്‍ ഏറ്റവും കൂടുതല്‍ യാത്രിക്കാർ സഞ്ചരിച്ച 5 ട്രെയിനുകളും വരുമാനവും
1. 12059 കോട്ട - നിസാമുദ്ദീന്‍ ജന്‍ശതാബ്ദ് എക്‌സ്പ്രസ് - 7.46 ലക്ഷം യാത്രക്കാര്‍
2. 11447 ജബല്‍പുര്‍ - ഹൗറ ശക്തിപുഞ്ച് എക്‌സ്പ്രസ് - 6.32 ലക്ഷം യാത്രക്കാര്‍
3. 12192 ജബല്‍പുര്‍ - നിസാമുദ്ദീന്‍ ശ്രീധം എക്‌സ്പ്രസ് - 5.41 ലക്ഷം യാത്രക്കാര്‍
4. 12854 ഭോപ്പാല്‍- ദര്‍ഗ് അമര്‍കാന്തക് എക്‌സ്പ്രസ് - 5.37 ലക്ഷം യാത്രക്കാര്‍
5. 12189 ജബല്‍പുര്‍- നിസാമുദ്ദീന്‍ മഹാകൗശല്‍ എക്‌സ്പ്രസ് - 5.15 ലക്ഷം യാത്രക്കാര്‍.












Click it and Unblock the Notifications