കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഏറ്റവും അധികം കലാപങ്ങള്‍ നടക്കുന്നത് കേരളത്തില്‍! കാണൂ

  • By Meera Balan
Google Oneindia Malayalam News

സാക്ഷരതയിലും സമ്പന്നതയിലും സംസ്‌ക്കാരത്തിലുമൊക്കെ മുന്‍പന്തിയിലാണ് തങ്ങളെന്ന് അഹങ്കരിയ്ക്കുന്നവരാണ് മിക്ക കേരളീയരും. താരതമ്യേന കലാപങ്ങളും അക്രമങ്ങളും നടക്കുന്ന വടക്കന്‍ സംസ്ഥാനങ്ങളെയും എന്തിനേറെ അയല്‍നാട്ടുകാരായ തമിഴ്‌നാട്ടുകാരെപ്പോലും മലയാളിയ്ക്ക് അത്ര പിടിയ്ക്കില്ല. ഇത്രയൊക്കെ പറഞ്ഞതെന്തിനാണെന്നല്ലേ ഒന്നു ഞെട്ടിയ്ക്കാന്‍ തന്നെ. കലാപങ്ങള്‍ നടക്കുന്ന സംസ്ഥാനമെന്ന പേരില്‍ എപ്പോഴും മാധ്യമങ്ങളില്‍ നിറയുന്നത് ഉത്തര്‍പ്രദേശ് അല്ലേ. എന്നാല്‍ അല്ല കേട്ടോ. ഇന്ത്യയില്‍ ഏറ്റവും അധികം കലാപങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും അധികം കലാപങ്ങളും അക്രമങ്ങളും നടക്കുന്നത് കേരളത്തിലാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ പല വടക്കന്‍ സംസ്ഥാനങ്ങളിലും കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ കലാപങ്ങള്‍ കുറവാണ്. കേരളത്തിലെ കുറ്റകൃത്യങ്ങളെയും കലാപങ്ങളെയും പറ്റി ഞെട്ടിയ്ക്കുന്ന ചില വിവരങ്ങള്‍ അറിയാന്‍ തയ്യാറാണെങ്കില്‍ ഈ കാര്യങ്ങള്‍ കൂടി ഒന്ന് വായിച്ച് നോക്കൂ.

2013 ല്‍

2013 ല്‍

2013 ല്‍ എന്‍സിആര്‍ബി പുറത്ത് വിട്ട കലാപ കണക്കുകളാണ്. ഇതില്‍ ഏറ്റവും അധികം കലാപം നടന്നരിയ്ക്കുന്നത് കേരളത്തിലാണ്. ഒരു ലക്ഷം ജനങ്ങള്‍ക്കിടയില്‍ എത്രത്തോളം അക്രമ സംഭവങ്ങളും കലാപങ്ങളും ഉണ്ടാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്

അക്രമാസക്തര്‍

അക്രമാസക്തര്‍

ജനസംഖ്യയില്‍ മുന്നിലല്ലെങ്കിലും കേരളത്തിലെ ജനങ്ങളിലധികവും ആക്രമണ സ്വഭാവമുള്ളവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. 2009 മുതല്‍ 2013 വരെയുള്ള കണക്കുകള്‍ നോക്കൂ

മുസാഫര്‍ നഗര്‍ കലാപം നടന്നിട്ടും

മുസാഫര്‍ നഗര്‍ കലാപം നടന്നിട്ടും

2013 ല്‍ മുസാഫര്‍ നഗറില്‍ നടന്ന കലാപം ഇന്ത്യയെ ഞെട്ടിച്ചതാണ്. ഒട്ടേറെപ്പേരെ ഇത് ബാധിയ്ക്കുകയും ചെയ്തു. എന്നിട്ടും നോക്കണേ ഈ ഒരു ലക്ഷത്തിന്റെ കണക്ക് വരുമ്പോള്‍ കേരളം ഒന്നാമതാകുന്നത്

പൊലീസിനും രക്ഷയില്ല

പൊലീസിനും രക്ഷയില്ല

കേരളത്തില്‍ തന്നെയാണ് രാജ്യത്തില്‍ ഏറ്റവും അധികം പൊലീസുകാര്‍ ആക്രമിയ്ക്കപ്പെട്ടിട്ടുള്ളതും. കണക്കുകള്‍ നോക്കൂ.

അല്‍പ്പം ആശ്വസിയ്ക്കാം

അല്‍പ്പം ആശ്വസിയ്ക്കാം

പൊലീസുകാര്‍ക്കെതിരായ പരാതികളില്‍ എന്തായാലും കേരളമല്ല മുന്നില്‍. മദ്ധ്യപ്രദേശിലാണ് പൊലീസുകാര്‍ക്കെതിരെ ഏറ്റവുമധികം കേസുകള്‍ രേഖപ്പെടുത്തുന്നത്. കേരളം എന്തായാലും നാലാമതാണ്.

English summary
The Indian state with the highest riots cases every year is Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X