കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനിലെ അനിമേഷന്‍ സ്റ്റുഡിയോയില്‍ അക്രമി തീവെച്ചു; 23 പേർ മരിച്ചതായി റിപ്പോർട്ട്, 36 പേർക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം!

  • By Desk
Google Oneindia Malayalam News

ടോക്കിയോ: ക്യോട്ടോയിലെ പ്രശസ്തമായ അനിമേഷന്‍ സ്റ്റുഡിയോയില്‍ തീ പടര്‍ന്ന് 23 പേര്‍ മരിച്ചതായി സംശയിക്കുന്നു. പരിക്കേറ്റ 36 പേരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. സ്റ്റുഡിയോയില്‍ കടന്നു കയറിയ ഒരാളാണ് ദ്രാവകം തളിച്ചതിനു ശേഷം തീകൊളുത്തിയത്. തുടര്‍ന്നാണ് ദുരന്തം ഉണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പരിക്കേറ്റവരില്‍ അക്രമിയും ഉള്‍പ്പെടുന്നു.

കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേരിട്ടേക്കില്ല, ഉടന്‍ താഴെ വീഴുമെന്നും ബിജെപി എംപി

ക്യോട്ടോ അനിമേഷന്‍ കോ സ്റ്രുഡിയോയിലാണ് സംഭവം. പെട്രോള്‍, സ്‌പ്രേ ചെയ്തതിനു ശേഷമാണ് തീകൊളുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്ന് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പത്തിലധികം പേരെ മരിച്ച നിലയില്‍ അഗ്നി ശമന സേനാംഗങ്ങള്‍ കണ്ടെത്തി. അവരില്‍ ചിലര്‍ മേല്‍ക്കുരയിലേക്കുളള പടികളില്‍ വീണു കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്.

Fire

ആദ്യം പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം 7 പേര്‍ മരിച്ചതായും 6 പേരുടെ മരണം സംശയിക്കുന്നതായും അധികൃതര്‍ പറഞ്ഞിരുന്നു. ചിലരെങ്കിലും കെട്ടിടത്തിനുളളില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. ജീവനക്കാരെല്ലാം അപകട സമയത്ത് സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നോ എന്നതിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രഥമ ശുശ്രൂഷ നല്‍കാനും പരിക്കേറ്റവരെ തുടര്‍ ചികിത്സ ഏര്‍പ്പാടാക്കാനുമായി രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടത്തിന് പുറത്ത് ടെന്റ് സ്ഥാപിച്ചു. തീപിടുത്ത സമയത്ത് 70 ലധികം ആളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നെങ്കിലും സംഭവം കണ്ടതോടെ അവരില്‍ ഏറിയപങ്കും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

English summary
The intruder set fire to an animation studio in Japan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X