ഭൂമിയില്‍ ലൈംഗിക അടിമകള്‍... സ്വര്‍ഗത്തില്‍ കന്യകമാര്‍!!! ഇന്ത്യയിലും ഐസിസിന്റെ വാഗ്ദാനം ഇത് തന്നെ
ബെംഗളൂരു: കേരളത്തിലെ ഐസിസ് ഘടകം നടത്താനിരുന്ന വന്‍ ആക്രമണ പദ്ധതികളാണ് ഇപ്പോള്‍ എന്‍ഐ പൊളിച്ചിരിക്കുന്നത്. അന്‍സാര്‍ ഉള്‍ ഖലീഫ എന്ന് പേരുള്ള കേരളത്തിലെ ഐസിസ് ഘടകത്തില്‍ മുപ്പത് പേരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മതം മാത്രമാണോ ഐസിസേല്ക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത്? മുമ്പ് ലോക മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം മതം മാത്രമല്ല... ലൈംഗിക അടിമകളെ ലഭിക്കും എന്നതാണ്. കൂടാതെ ജിഹാദിയായാല്‍ സ്വര്‍ഗത്തില്‍ ഹൂറികളും മദ്യപ്പുഴയവും ലഭിക്കും!!!
ഇത് തന്നെയാണ് ഇന്ത്യന്‍ യുവാക്കളേയും ആകര്‍ഷിക്കാന്‍ ഐസിസ് ഉപയോഗിക്കുന്ന തന്ത്രം എന്നാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്.

ഐസിസ്
ഇന്ത്യയില്‍ നിന്ന് ഐസിസില്‍ ചേരാന്‍ സിറിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ഇന്ത്യയില്‍ തന്നെ ഐസിസ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരും ഉണ്ട്. എന്താണ് ഇവര്‍ തമ്മിലുള്ള വ്യത്യാസം?

സിറിയയില്‍
സിറിയയില്‍ പോയി ഐസിസിന്റെ ഭാഗമായാല്‍ കിട്ടാവുന്നത് യസീദികളായ ലൈംഗിക അടിമകളെ കിട്ടും. എന്നാല്‍ ഇന്ത്യയില്‍ ലൈംഗിക അടിമകളെ കിട്ടാന്‍ ഒരു സാധ്യതയും ഇല്ല

സഹോദരങ്ങള്‍
കര്‍ണാടകത്തിലെ ബട്കല്‍ സ്വദേശികളായ ഷാഫി ആര്‍മറും സുല്‍ത്താന്‍ ആര്‍മറും ആണ് ഐസിസിന്റെ ഇന്ത്യയിലെ റിക്രൂട്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത് എന്നാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ ചാറ്റ് റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ നിര്‍ണായക വിവരങ്ങളാണ് എന്‍ഐഎയ്ക്ക് ലഭിച്ചത്.

പഴയ ഇന്ത്യന്‍ മുജാഹിദ്ദീന്‍
പണ്ട് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായിരുന്നു ആര്‍മര്‍ സഹോദരങ്ങള്‍. ഇപ്പോള്‍ അന്‍സാര്‍ ഉള്‍ താവ്ഹിദ് എന്ന പേരില്‍ ആണ് ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്.

ഭൂമിയില്‍ ലൈംഗിക അടിമകള്‍
സിറിയയിലേയോ ഇറാഖിലേയോ ഐസിസ് ക്യാമ്പുകളില്‍ ചേര്‍ന്നാല്‍ മികച്ച ജീവിതം ലഭിക്കും എന്നാണത്രെ ഇവരുടെ വാഗ്ദാനം. അവിടെ ലൈംഗിക അടിമകളെ കിട്ടും

സ്വര്‍ഗത്തില്‍
ജിഹാദിനായുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ടാല്‍ സ്വര്‍ഗം കിട്ടും. സ്വര്‍ഗത്തില്‍ നിങ്ങള്‍ക്ക് കന്യകമാരെ കിട്ടു എന്നാണത്രെ ആര്‍മര്‍ സഹോദരങ്ങള്‍ യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനം.

ഇന്ത്യയില്‍ നില്‍ക്കാം
ഇന്ത്യയില്‍ നിന്ന് തന്നെ വേണമെങ്കില്‍ ഐസിസിന് വേണ്ടി ആക്രമണങ്ങള്‍ നടത്താം. പക്ഷേ ഭൂമിയില്‍ കിട്ടുമെന്ന് പറഞ്ഞ കാര്യം നടക്കില്ല, പക്ഷേ ജിഹാദിയായി മരിച്ചാല്‍ സ്വര്‍ഗത്തില്‍ ചെന്നാല്‍ കന്യകമാരെ കിട്ടും എന്നും ഇവര്‍ പലരോടം പറഞ്ഞിട്ടുണ്ടത്രെ.












Click it and Unblock the Notifications