ഭൂമി നിരീക്ഷണ കൃത്രിമോപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ
ഹൈദരബാദ്: ഭൂമിയെ നിരീക്ഷിക്കുന്ന പുതിയ കൃത്രിമോപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. EOS-01 എന്ന കൃത്രിമോപഗ്രഹമാണ് അല്പസമയം മുന്‍പ് ഐസ്ആര്‍ഒ വിജയകരമായി ഭ്രമമപദത്തില് എത്തിച്ചത്.ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ധവാന് സ്പെയ്സില്‍ നിന്നും അല്‍പ്പമയം മുന്‍പാണ് ഉപഗ്രഹ വിക്ഷേപണം നടന്നത്.PSLV_C$9 എന്ന റോക്കറ്റാണ് പുതിയ കൃത്രിമോപഗ്രഹത്തെ ഭ്രമണ പദത്തില്‍ എത്തിച്ചത്.
കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യപിച്ചതിനു ശേഷം ആദ്യമായാണ് ഐഎസ്ആര്‍ഒ ഒരു ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്.
26 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷംഇന്ത്യന്‍ സമയം ഉച്ചക്ക് 3.12നായിരുന്നു വിക്ഷപണം. കാലവസ്ഥ മോശമായതിനാല്‍ പത്ത്് മിനിറ്റോളം വൈകിയാണ് ഉപഗ്രഹ വിക്ഷേപണം നടന്നതെന്ന് ഐഎസ്്ആര്ഒയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സമയം 3.34ന് ഒര്‍ബിറ്റില്‍ നിന്നും വേര്‍പെട്ട ഉപഗ്രഹം കൃത്യം 6 മിനിറ്റിനു ശേഷം ഭ്രമണപദത്തില്‍ എത്തിയാതായും ഐഎസ്ആര്‍ഒ അറിയിച്ചു.
ഭൂമി നിരീക്ഷണത്തിനായി വിക്ഷേപിച്ച പുതിയ ഉപഗ്രഹം രാജ്യത്തെ കൃഷി,വനം.പ്രകൃതി ദുരന്തങ്ങള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ രാജ്യത്തിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉപഗ്രഹ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. വിക്ഷപണം വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാ ശാസ്ത്രജ്ഞര്‍ക്കും അഭിനന്ദനം രേഖപ്പെടുത്തിയ മോദി, കോവിഡ് കാലത്ത് നിരവധി പ്രശ്നങ്ങള്‍ മറികടന്നാണ് ശാസ്ത്രജ്ഞര്‍ ഈ ദൗത്യം പൂര്‍ത്തിയാക്കിയതെന്നും ഓര്‍മിപ്പിച്ചു.ട്വിറ്ററിലൂടെയായിരുന്നു മോദി ശാസ്തരജ്ഞര്ക്ക് അഭിനന്ദനം അറിയിച്ചത്
ഇന്ത്യയുടെ ഒരു സാറ്റ്ലൈറ്റിന് പുറമേ അമേരിക്കയുടെയും ലക്സംബര്‍ഗിന്റെയും നാല് കൃത്രിമോപഗ്രഹങ്ങള്‍ അടക്കം 9 ഉപഗ്രഹങ്ങളാണ് ഇന്ന് വിക്ഷേപിച്ചത്.