Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനസിക പ്രയാസം; കൊവിഡ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

ദില്ലി: കൊറോണ വൈറസ് സ്ഥിരീകരിച്ച് ദില്ലിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു.ദില്ലി എയിംസില്‍ ചികിത്സയിലായിരുന്ന ദൈനിക് ഭാസ്‌കര്‍ പത്രത്തില്‍ ജോലി ചെയ്തിരുന്ന തരുണ്‍ സിസോദിയ ആണ് മരിച്ചത്. ഇദ്ദേഹം ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

covid

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ മുറിയില്‍ നിന്നും പുറത്തേക്കോടിയ ഇദ്ദേഹം നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ ഉടന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Recommended Video

cmsvideo
    Scientists says corona is airborne | Oneindia Malayalam

    കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അദ്ദേഹം ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ആിയിരുന്ന തരുണ്‍ കൊവിഡ് ചികിത്സയില്‍ സുഖം പ്രാപിച്ച് വരികയായിരുന്നു, ഇതിനിടെയാിലാണ് ആത്മഹത്യ. ഇന്ന് അദ്ദേഹത്തെ ആശുപത്രി ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

    കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഇദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഇദ്ദേഹം മനോവിദഗ്ദരെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം മരുന്ന് കഴിച്ചിരുന്നു. കഠിനമായ മാനസിക പ്രയാസത്തിലൂടെയാണ് തരുണ്‍ കടന്നു പോയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+