ദ കേരള സ്റ്റോറി: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
ചെന്നൈ: വിവാദ ചിത്രം കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സിനിമയ്ക്ക് നല്കിയ സി ബി എഫ് സി സര്‍ട്ടിഫിക്കേഷനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മദ്രാസ് ഹൈക്കോടതി തീരുമാനം പുറത്തുവന്നത്. ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകനായ ബി ആര് അരവിന്ദാക്ഷനാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി നല്‍കിയത്.
നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളം തീവ്രവാദത്തെ പിന്തുണയ്ക്കുന്ന സംസ്ഥാനമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്കിയാല് രാജ്യത്തിന് അപമാനമാണെന്നും തീവ്രവാദികളെ ഉല്്പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന തോന്നലുണ്ടാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരു പ്രത്യേക സമുദായത്തിനെതിരെ ജനത്തെ തിരിക്കുന്നതാണ് സിനിമ. ഒരു അടിസ്ഥാനവുമില്ലാത്ത കണക്കുകളാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഇക്കാര്യം ടീസറില്‍ വ്യക്തമാണെന്നും ഹര്‍ജിയില്‍ പറയുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന്, കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, തമിഴ്നാട് ചീഫ് സെക്രട്ടറി എന്നിവയ്ക്ക് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിട്ടുണ്ടെന്നും പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കേരള സ്റ്റോറി പ്രദര്‍ശനം തടയണമെന്ന ആവശ്യം സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. ഹര്‍ജികള്‍ കേരള ഹൈക്കോടതിക്ക് കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. സിനിമയില്‍ അഭിനയിച്ച താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും അധ്വാനത്തെ പറ്റി ആലോചിക്കണമെന്നും സിനിമയെ കുറിച്ച് പറയുമ്പോള്‍ ജാഗ്രത പുലര്‍ത്തണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സിനിമ നല്ലതാണോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതേസമയം, കേരള സ്റ്റോറിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സി പി എം, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ സ്റ്റോറി കേരളം രാജ്യത്ത് എല്ലാ സാമൂഹിക വികസന സൂചികകളിലും ഒന്നാമതാണ് എന്ന സ്റ്റോറിയാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും വിവിധ ജാതിമതസ്ഥരും ഒരുമിച്ച് ജീവിക്കുന്ന നാടാണ് കേരളം. എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്നു എന്നതുമാണ് കേരളത്തിന്റെ സ്റ്റോറി. കേരള സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പോലും സമൂഹത്തില്‍ മത സ്പര്‍ദ്ദയുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം. അതിന്റെ ഭാഗമായി ചിത്രീകരിക്കപെട്ടതാണ് 'കശ്മീര്‍ ഫയല്‍സും' 'കേരള സ്റ്റോറിയും'. കേരളത്തെ തീവ്രവാദ കേന്ദ്രമായി ചിത്രീകരിക്കാനും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുമാണ് കേരള സ്റ്റോറി ചിത്രീകരിച്ചത്.
ആര്‍എസ്എസും ബിജെപിയും തങ്ങള്‍ക്കനുകൂലമായി പുതിയ കഥകള്‍ സൃഷ്ടിക്കുന്നു. വ്യാജ ചരിത്രം മെനയുന്നു. അന്ധവിശ്വാസം വളര്‍ത്തിയെടുത്ത് പുതിയ തലമുറയെ യുക്തിചിന്തകളില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് അവരുടെ ശ്രമം. അതിനുവേണ്ടി പാഠപുസ്തകങ്ങള്‍പോലും മാറ്റിയെഴുതുന്നു. മാധ്യമങ്ങളേയും നീതിന്യായ വ്യവസ്ഥയേയു നിയന്ത്രണത്തിലാക്കുന്നു.
രാജ്യത്തിന്റെ സ്വതന്ത്ര അന്വേഷണ ഏജന്‍സികളേപ്പോലും ബിജെപി രാഷ്ട്രീയ ആയുധമാക്കി. നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ 95 ശതമാനവും എതിര് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കള്‍ക്കും എതിരേയാണ്. അവര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ ഇല്ലാതാകുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications