India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളും; സായി പല്ലവിക്കെതിരെ കേസ്

  • By Akhil Prakash
Google Oneindia Malayalam News

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ താരതമ്യം ചെയ്ത തെന്നിന്ത്യൻ നടി സായി പല്ലവിക്കെതിരെ കേസെടുത്തു. ഹൈദരാബാദ് സുൽത്താൻ ബസാർ പോലീസാണ് കേസെടുത്തിരിക്കുന്നത്. ബജരംഗിദൾ നേതാവാണ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനവും രാജ്യത്തെ പശുസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമ സംഭവങ്ങളും തമ്മിൽ എന്താണ് വ്യത്യാസം എന്നായിരുന്നു നടിയുടെ പരാമർശം.

തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ ഗമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് സായി പല്ലവി ഇക്കാര്യം പറഞ്ഞത്. കശ്മീർ ഫയൽസ് എന്ന സിനിമയെക്കുറിച്ച് അഭിപ്രായപ്പെട്ട പല്ലവി പിന്നീട് ഗോ രക്ഷകർ രാജ്യത്ത് നടത്തുന്ന അക്രമങ്ങളെക്കുറിച്ചും സംസാരിച്ചു. പരാതി നൽകിയവർ നടിക്കെതിരെ 27 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പും സമർപ്പിച്ചിട്ടുണ്ടെന്നും വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോ പരിശോധിച്ചുകൊണ്ട് ഇരിക്കുകയാണെന്നും സുൽത്താൻ ബസാർ പോലീസ് ഇൻസ്പെക്ടർ പല്ലെ പത്മജ പറഞ്ഞു. അതേ സമയം സോഷ്യൽ മീഡിയയിൽ പല്ലവിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ‌ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ കുറിച്ച് ചോദിച്ചപ്പോൾ, താൻ പ്രത്യയശാസ്ത്രപരമായി നിഷ്പക്ഷയാണെന്നും അങ്ങനെയാണ് താൻ വളർന്നതെന്നും പല്ലവി പറഞ്ഞു. ഇടതുപക്ഷമാണോ വലതുപക്ഷമാണോ ശരിയെന്ന് തനിക്കറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. "ഞാൻ ഒരു നിഷ്പക്ഷ ചുറ്റുപാടിലാണ് വളർന്നത്, ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്, പക്ഷേ, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എനിക്ക് പറയാൻ കഴിയില്ല. കശ്മീരിൽ പണ്ഡിറ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. അടുത്തിടെ മുസ്ലീം ആണെന്ന് സംശയിച്ച് പശുവിനെ കൊണ്ടു പോയതിന് ഒരാളെ കൊലപ്പെടുത്തിയ സംഭവവും ഉണ്ടായിരുന്നു. ആളെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കി. ഈ രണ്ട് സംഭവവും തമ്മിൽ എന്താണ് വ്യത്യാസം." എന്നായിരുന്നു നടിയുടെ വാക്കുകൾ.

നീലത്താമരയായി രമ്യ നമ്പീശന്‍; ഇത് അടിപൊളി ലുക്കെന്ന് ആരാധകര്‍

മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും സായി വ്യക്തമാക്കി. വീരാട പർവ്വം എന്ന ചിത്രമാണ് പല്ലവിയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. തെലങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെന്‍റ് പശ്ചാത്തലമാക്കുന്ന ചിത്രമാണ് വീരാട പർവ്വം. റാണ ദ ഗുബട്ടിയാണ് ചിത്രത്തിലെ നായകൻ. സഖാവ് രാവണ്ണ എന്നറിയപ്പെടുന്ന ഡോ. രവി ശങ്കര്‍ ആണ് റാണയുടെ കഥാപാത്രം. കവിയും നക്സലൈറ്റുമാണ് ഈ കഥാപാത്രം. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. വേണു ഉഡുഗുല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, നന്ദിതാദാസ്, നിവേദ പെതുരാജ്, നവീന്‍ ചന്ദ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

English summary
The case has been registered by the Sultan Bazar police in Hyderabad. The case is based on a complaint filed by a Bajrang Dal leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X