ഇന്ത്യ വിശ്വാസികളുടെ നാടോ? അവിശ്വാസികള്‍ കേവലം 33,000 മാത്രം
ദില്ലി: 120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ കേവലം 33,000 പേര് മാത്രമാണ് അവിശ്വാസികള്‍ അഥവാ നിരീശ്വരവാദികള്‍ എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?. വിശ്വസിക്കണം, കാരണം 2011ലെ സെന്‍സസ് കണക്കുകള്‍ അതാണ് ബോധ്യപ്പെടുത്തുന്നത്. ഇതില്‍ മറ്റൊരു പ്രത്യേകത എന്താണെന്നാല്‍ 33,000 അവിശ്വാസികള്‍ പകുതിയും സ്ത്രീകളാണെന്നതാണ്.
അതേസമയം, 2001ലെ സെന്‍സസുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ അവിശ്വാസികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2001ല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ അവിശ്വാസികളായി ഉണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലാണ് അവിശ്വാസികളുടെ എണ്ണം ഏറ്റവും കൂടുതല്‍, 9,652 പേര്. തൊട്ടുപിന്നില്‍ 9,089 പേരുമായി മേഘാലയയും മൂന്നാം സ്ഥാനത്ത് 4,896 പേരുമായി കേരളവുമുണ്ട്.

അതേസമയം, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശക്തമായ പഞ്ചിമ ബംഗാളില്‍ 784 പേര് മാത്രമേ അവിശ്വാസികളായി ഉള്ളൂ. രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ഇത് 541 മാത്രം. എന്നാല്‍, സെന്‍സസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഏതാണ്ട് 2.9 മില്യണ്‍ ജനങ്ങള്‍ വിശ്വാസവുമായി ബന്ധപ്പെട്ട് കണ്ഫ്യൂഷനിലാണെന്നതാണ്.
ഇത്രയും പേര് തങ്ങള്‍ വിശ്വാസികളാണെന്നോ അല്ലെന്നോ പറയുന്നില്ല. ഇവരെ മറ്റൊരു കാറ്റഗറിയില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭൂരിപക്ഷം നിരീശ്വരവാദികള്‍ അക്കാര്യം തുറന്നുപറയാതിരുന്നതാകാം ഇന്ത്യയില്‍ നിരീശ്വരവാദികളുടെ എണ്ണത്തില്‍ കുറവുകാണിക്കാന് ഇടയായതെന്നാണ് കരുതപ്പെടുന്നത്. എങ്ങിനെവന്നാലും ഇന്ത്യയില്‍ മഹാഭൂരിപക്ഷംപേരും വിശ്വാസികള്തന്നെയാണെന്ന് ഉറപ്പിക്കാം.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications