പ്ലസ്ടുവിന് മാർക്ക് കുറവ്, യുവാവിന് വീട് വാടകയ്ക്ക് നൽകില്ലെന്ന് ഉടമ! പിന്നെ നടന്നത്
ഏറ്റവും പ്രയസമുള്ള കാര്യമെന്താണ് ബാച്ചിലേഴ്‌സിനോട് ചോദിച്ചാൽ ഒട്ടുമിക്കവരും പറയുന്ന മറുപടിയായിരിക്കും വാടകയ്ക്ക് ഒരു വീട് കിട്ടുക എന്നത്. വിചാരിക്കുന്ന പോലെ അത്ര എളപ്പമുള്ള കാര്യം അല്ല ഒരു വീട് കിട്ടാൻ വാടക മാത്രമല്ല പ്രശ്‌നം ..വീട് തരുന്നതിന് മുമ്പ് പല കണ്ടീഷനുകളും ഉണ്ടാവും. എന്നാൽ ഈ യുവാവിനോട് വീട്ടിന്റെ ഉടമസ്ഥൻ ആവശ്യപ്പെട്ട കാര്യങ്ങൾ കുറച്ച് കടന്നുപോയി എന്നാണ് സോഷ്യൽമീഡിയ.
ആവശ്യക്കാർ ഏറെ ഉള്ളതിനാൽ മെട്രോ നഗരത്തിൽ വാടകയ്ക്ക് വീട് കിട്ടുക എന്നത് പ്രയാസം തന്നെയാണ്. ഐടി ഹബ്ബായും സ്റ്റാർട്ട് അപ്പുകളുടെ ഇടമായും അറിയപ്പെടുന്ന ബെംഗളൂരുവിൽ വീടിന് ഉയർന്ന വാടക വാങ്ങിക്കുന്നത് സാധാരണമായിരിക്കുകയാണ്. ഇവിടെ ഒരു യുവാവിന് വീട് നൽകാതിരിക്കാനുള്‌ല കാരണം വാടകയൊന്നുമല്ല, പ്ലസ്ടുവിന് ലഭിച്ച മാർക്കായിരുന്നു. യുവാവിന്റെ കസിനാണ് സംഭവത്തെക്കുറിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാരണം അവിശ്വസനീയമെന്ന് തോന്നുമെങ്കിലും, ഒരു ബ്രോക്കറുമായി കസിൻ നടത്തിയ വാട്ട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടുകൾ ഇദ്ദേഹം പങ്കിട്ടിട്ടുണ്ട്. ആധാർ, പാൻ കാർഡുകൾ കൂടാതെ ലിങ്ക്ഡ്ഇൻ, ട്വിറ്റർ പ്രൊഫൈലുകൾ, താൻ ജോലി ചെയ്യുന്ന കമ്പനിയുടെ ജോയിനിംഗ് ലെറ്റർ, 10, 12 ക്ലാസുകളിലെ മാർക്ക് ഷീറ്റുകൾ എന്നിവ പങ്കിടാൻ കസിൻ യോഗേഷിനോട് ഒരു ബ്രോക്കർ ആവശ്യപ്പെട്ടതായി ട്വിറ്റർ ഉപയോക്താവ് ശുഭ് (@kadaipaneeeer) പറയുന്നു. അതു മാത്രമല്ല തന്നെക്കുറിച്ച് 200 വാക്കിൽ എഴുതി നൽകാനും പറഞ്ഞിട്ടുണ്ട്.
പിന്നീടാണ വീട് ലഭിക്കില്ലെന്ന് പറഞ്ഞത്. പന്ത്രണ്ടാം ക്ലാസിൽ മാർക്ക് കുറഞ്ഞതുകൊണ്ടാണ് വീട് നൽകാതിരുന്നക് എന്നാണ് ബ്രോക്കർ അറിയിച്ചു. പന്ത്രണ്ടാം ക്ലാസിൽ 90 ശതമാനമാണ് മാർക്ക് ഉടമ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ യുവാവിന് മാർക്ക് 75 ശതമാനമായിരുന്നു,
"മാർക്ക് നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നില്ല, പക്ഷേ അത് തീർച്ചയായും നിങ്ങൾക്ക് ബാംഗ്ലൂരിൽ ഒരു ഫ്ലാറ്റ് ലഭിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കും," എന്നാണ് ശുഭ് പോസ്റ്റിന് അടിക്കുറിപ്പായി എഴുതി.
അതേസമയം നിരവധിപേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നക് വീട് കിട്ടുന്നതിൽ മാത്രം അല്ല ഐടി കമ്പനിയിൽ ആണ് നിങ്ങൾ ജോലി ചെയ്യുന്നതെന്നറിഞ്ഞാൽ നിങ്ങളുടെ വീട്ടിൽ ജോലിക്ക് വകുന്നവർ മുപ്പതിനായിരം ശമ്പളം ചോദിക്കുെമന്നാണ് ഒരാൾ പറഞ്ഞത്. ഇനി ഇപ്പോൾ വീട് കിട്ടാൻ എന്തൊക്കെയായിരിക്കും പറയാൻ പോകുന്നത് എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. എന്തായാലും വാടക്ക് വീട് ലഭിക്കുന്നദത് ചെറിയ കാര്യമല്ല.












Click it and Unblock the Notifications